പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞു ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ന്‍റെ മ​തി​ലു​ക​ൾ
Saturday, May 8, 2021 12:30 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ന്‍റെ മ​തി​ലു​ക​ൾ പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്നു. പ്ര​കൃ​തി​യെ കാ​ർ​ന്നു തി​ന്നു​ന്ന മ​നു​ഷ്യ​ന്‍റെ ദു​ര സൃ​ഷ്ടി​ക്കു​ന്ന വി​പ​ത്ത് എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ചു​മ​ർ​ച്ചി​ത്ര​ത്തി​ലൂ​ടെ​യു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഇ​വി​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ന്‍റെ 100 മീ​റ്റ​ർ നീ​ള​വും ഏ​ഴു​മീ​റ്റ​ർ വീ​തി​യു​മു​ള്ള കൂ​റ്റ​ൻ മ​തി​ലി​ലാ​ണ് പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ചു​മ​ർ​ച്ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​ള്ള മാ​ലി​ന്യം ത​ള്ള​ൽ മ​ത്സ്യ​സ​ന്പ​ത്തി​നെ​യും, കു​ടി​വെ​ള്ള​ത്തെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്നും, മ​രം മു​റി​ക്ക​ൽ പ്ര​കൃ​തി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്നു​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ചു​മ​രി​ൽ വ​ര​ച്ചി​ട്ടു​ള്ള​ത്. ശാ​രീ​രി​ക​ക്ഷ​മ​ത​യ്ക്ക് കാ​യി​ക​വ്യാ​യാ​മ​ത്തി​നു​ള്ള പ്ര​ധാ​ന്യ​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ളു​മു​ണ്ട്.
കേ​ര​ള ഗ്രാ​മ​വി​ക​സ​ന സാ​നി​റ്റേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​രാ​സ് ര​വി​ദാ​സും സം​ഘ​വു​മാ​ണ് ചു​മ​ർ​ച്ചി​ത്രം വ​ര​ച്ച​ത്. സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റേ​താ​ണ് ചു​മ​ർ​ച്ചി​ത്ര​ത്തി​ലെ ആ​ശ​യം.
മു​ന്പ് പി.​ബി. നൂ​ഹ് സ​ബ് ക​ള​ക്ട​റാ​യി​രി​ക്കെ​യാ​ണ് സ​ബ് ജ​യി​ലി​ന്‍റെ പൂ​പ്പ​ൽ പി​ടി​ച്ചു​കി​ട​ന്നി​രു​ന്ന മ​തി​ലി​ൽ ആ​ദ്യ​മാ​യി ചു​മ​ർ​ച്ചി​ത്ര​ര​ച​ന ന​ട​ത്തി​യ​ത്. അ​ന്ന​ത്തെ ചി​ത്ര​ങ്ങ​ൾ മാ​ഞ്ഞു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​തി​യ ആ​ശ​യ​ത്തി​ൽ വീ​ണ്ടും ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ​പാ​ണ്ഡ്യ​ൻ മ​തി​ലി​ലെ ചി​ത്ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. കൊ​റോ​ണ​യു​ടെ ഭീ​തി​യി​ലാ​ണെ​ങ്കി​ലും ഇ​തി​ന​കം നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ ചി​ത്ര​ങ്ങ​ൾ ക​ണ്ടു ക​ഴി​ഞ്ഞു.