കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Thursday, May 6, 2021 11:48 PM IST
നെന്മാറ: നന്മഫൗ​ണ്ടേ​ഷ​ൻ നെ·ാ​റ മേ​ഖ​ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പ്ര​കാ​ശ​ൻ, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത്, അ​ബ്ബാ​സ് നെന്മാ​റ, ക​ബീ​ർ ഹാ​ജി, മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി

കൊ​ഴി​ഞ്ഞാ​ന്പാ​റ: ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ക്കി​ടെ നി​ർ​ത്താ​ൻ കൈ ​കാ​ണി​ച്ച പോ​ലീ​സി​നെ ഇ​ടി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ട കാ​റി​നെ പി​ന്തു​ട​ർ​ന്ന ആ​ല​ത്തൂ​രി​ൽ വെ​ച്ച് പി​ടി കു​ടി. അ​രു​വി​ക്ക​ര പാ​ലോ​ട് അ​ശ്വി​ൻ (21 ) ആ​ണ് കാ​റി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ന്തു​ട​രു​ന്ന ത​റി​ഞ്ഞ് കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൊ​ഴി​ഞ്ഞാ​ന്പാ​റ ഐ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത് കു​മാ​റും സം​ഘ​വു​മാ​ണ് നി​ർ​ത്താ​തെ പോ​യ വ​ണ്ടി​യെ പി​ന്തു​ട​ർ​ന്ന​ത്. കാ​റി​ടി ച്ച​തി​ൽ സി.​പി.​ഒ.​രാ​മ​സ്വാ​മി​ക്ക് വ​ല​തു കൈ​യി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.