സാ​ന്ത്വ​ന​മേ​കി ന​മ്മു​ടെ മം​ഗ​ലം​ഡാം കൂ​ട്ടാ​യ്മ
Thursday, May 6, 2021 11:48 PM IST
മം​ഗ​ലം​ഡാം : അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കി വീ​ണ്ടും ന​മ്മു​ടെ മം​ഗ​ലം​ഡാം ഫേ​സ്ബു​ക്ക് ആ​ൻ​ഡ് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ.
നി​ര​വ​ധി കാ​രു​ണ്യ​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഈ ​കൂ​ട്ടാ​യ്മ പാ​വ​പ്പെ​ട്ട ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടി ത​ണ​ലേ​കി. മം​ഗ​ലം​ഡാം പ​റ​ശ്ശേ​രി പൂ​പ്പ​റ​ന്പി​ൽ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യാ​യ സു​ലൈ​ഖ​യു​ടെ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ് വ​ർ​ക്ക് ചെ​യ്തു ന​ൽ​കി. ഇ​തി​നോ​ടൊ​പ്പം ത​ന്നെ മം​ഗ​ലം​ഡാം വീ​ഴ്ലി സ്വ​ദേ​ശി സ​തീ​ഷി​ന്‍റെ 11 വ​യ​സ്‌​സു​കാ​ര​നാ​യ മ​ക​ൻ അ​തു​ൽ കൃ​ഷ​ണ ജ·​നാ കാ​ലി​ന്‍റെ മ​സി​ലി​നു ബ​ല​ക്കു​റ​വ് മൂ​ലം ന​ട​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി​യാ​ണ് .
മ​ക​ന് ഒ​രു വീ​ൽ​ചെ​യ​റി​ന് വേ​ണ്ടി തീ​ർ​ത്തും നി​ർ​ദ്ദ​ന​രാ​യ ഈ ​കു​ടും​ബം കൂ​ട്ടാ​യ്മ​യെ സ​മീ​പി​ച്ച​തോ​ടെ കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ വീ​ൽ​ചെ​യ​റും കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ച് ന​ൽ​കി. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്നു ത​ന്നെ പി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.