പ​ട്ട​ഞ്ചേ​രി​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം: 200ൽ 96 ​പേ​ർ​ക്ക്
Thursday, May 6, 2021 11:46 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റു വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ്ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ർ​ശ​ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ന​ന്ദി​യോ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച 200 പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഇ​ന്ന​ലെ​യാ​ണ് ഫ​ലം പു​റ​ത്തു വ​ന്ന​ത്.
96 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം 25 പേ​ർ​ക്ക് രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശു​പാ​ർ​ശ പ്ര​കാ​രം പ​ട്ട​ഞ്ചേ​രി പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം 5 മ​ണി​യ്ക്ക് ശേ​ഷം ടൗ​ണി​ലെ​ത്തി​യ നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന സ​ഞ്ചാ​രി​ക​ളെ ത​ട​ഞ്ഞ് മൊ​ബൈ​ൽ ന​ന്പ​റും വാ​ഹ​ന ന​ന്പ​റും കു​റി​ച്ചെ​ടു​ത്ത് പോ​ലീ​സ് താ​ക്കീ​തു ന​ൽ​കി വി​ട്ട​യ​ച്ചി​രു​ന്നു. അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ലെ​ത്തി​യാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന താ​ക്കീ​തും ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​ണ്ടി​ത്താ​വ​ളം ഹൈ​സ്കൂ​ളി​നു മു​ന്നി​ൽ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ല​വി​ലെ രോ​ഗ​വ്യാ​പ​ന സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് കാ​ല​ത്ത് ഓ​ണ്‍​ലൈ​നി​ൽ സ​ർ​വ്വ​ക​ക്ഷി​യോ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.
യോ​ഗ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ക​ന്നി​മാ​രി, പ​ള്ളി​മൊ​ക്ക്,പ​ട്ട​ഞ്ചേ​രി, ആ​ൽ​ത്ത​റ, എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് വാ​ഹ​ന​സ​ഞ്ചാ​രം നി​യ​ന്ത്രി​ച്ചു വ​രി​ക​യാ​ണ്. പ്ര​ദേ​ശ​ത്തു രോ​ഗ​ബാ​ധ വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ളും ഇ​ന്ന​ലെ മു​ത​ൽ സ​ർ​വ്വീ​സ് നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്.
ടൗ​ണി​ൽ അ​ത്യാ​വ​ശ്യ വി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്നി​രു​ന്ന​തെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രെ​ത്തു​ന്ന​തി​നാ​ൽ പ​ല​ച​ര​ക്ക് ക​ട​ക​ളൊ​ഴി​ച്ച് മ​റ്റു​ള്ള​വ ഉ​ച്ച​യോ​ടെ അ​ട​ച്ചു.