ഓക്സിജൻ ക്ഷാമം കണ്ടെത്താൻ നി​രീ​ക്ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചു
Thursday, May 6, 2021 11:46 PM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കാ​ൻ ക​ളക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചു. കൊ​റോ​ണ​രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ന് ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​ക്സി​ജ​ൻ കൊ​ണ്ടു വ​രു​ന്നു​ണ്ടെ​ങ്കി​ലും ഓ​ക്സി​ജ​ൻ ക്ഷാ​മം തീ​രു​ന്നി​ല്ല.
അ​തി​നാ​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം നി​യ​ന്ത്രി​ക്കാ​നും ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ, ലേ​ബ​ർ ഓ​ഫീ​സ​ർ, അ​സി.​ക​മ്മീ​ഷ​ണ​ർ, മ​ണ്ഡ​ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ, ടാ​സ്മാ​ക് ജി​ല്ലാ മാ​നേ​ജ​ർ എ​ന്നി​വ​ര​ട​ങ്ങി​യ നി​രീ​ക്ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ അ​തി​ലു​ള്ള രോ​ഗി​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ എ​ണ്ണം, ദി​വ​സം ആ​വ​ശ്യം വ​രു​ന്ന ഓ​ക്സി​ജ​ന്‍റെ അ​ള​വു​ക​ളെ​പ്പ​റ്റി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തും. ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ടു​ക്കു​ന്ന​താ​യി​രി​ക്കും.