കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്പോ​ഴും ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​കൂ​ന്പാ​രം
Thursday, May 6, 2021 11:46 PM IST
പാ​ല​ക്കാ​ട്: അ​തീ​രൂ​ക്ഷ​മാ​യി കോ​വി​ഡ് ര​ണ്ടാ​വ​ര​വും ശ​ക്ത​മാ​കു​ന്പോ​ഴും ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗ​മാ​യ പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട് പ്ര​ധാ​ന റോ​ഡി​ന്‍റെ മേ​ൽ​പാ​ല​ത്തി​ന​രി​കെ മാ​ലി​ന്യ നി​ക്ഷേ​പം. ദു​ർ​ഗ​ന്ധം മൂ​ലം അ​തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.
കോ​വി​ഡ് അ​ട​ക്ക​മു​ള്ള സാം​ക്ര​മീ​ക​രോ​ഗ​ങ്ങ​ൾ പ​ക​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും വീ​ട്ടു​കാ​രും. തെ​രു​വു​നാ​യ്ക്ക​ളും കാ​ക്ക​യും മാ​ലി​ന്യം എ​ടു​ത്ത് പ​രി​സ​ര​ത്തി​ടു​ന്നു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി ക്യാ​മ​റ വെ​ക്ക​ണ​മെ​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്. ഇ​വി​ടെ മ​ലി​നും നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബോ​ർ​ഡ് ഇ​വി​ടെ മൂ​ക​സാ​ക്ഷി​യാ​യി നി​ൽ​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തി​നോ​ക്കു​ന്നി​ല്ല​ത്രെ. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ പ​തി​യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.