ക​ള്ള​മ​ല​യി​ൽ കാ​ട്ടാ​ന മു​ന്നൂ​റ് കു​ല​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Wednesday, May 5, 2021 11:15 PM IST
അ​ഗ​ളി :ക​ള്ള​മ​ല ചി​ന്ന​പ്പ​റ​ന്പി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി. ചി​ന്ന​പ്പ​റ​ന്പി​ൽ വാ​ട്ട​പ്പി​ള്ളി​ൽ പ​ത്രോ​സി​ന്‍റെ മു​ന്നൂ​റോ​ളം കു​ല​വാ​ഴ​ക​ൾ കാ​ട്ടാ​ന​ക​ൾ ക​ഴി​ഞ്ഞ രാ​ത്രി ന​ശി​പ്പി​ച്ചു. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു. മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം നി​ല​നി​ൽ​ക്കു​ക​യാ​ണ്.
സ​ന്ധ്യ​യോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച് പു​ല​ർ​ച്ച​യോ​ടെ ആ​വും കാ​ട്ടി​ലേ​ക്ക് ക​യ​റു​ക. ആ​ന​ക​ളെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ. കാ​ട്ടാ​ന എ​വി​ടെ എ​പ്പോ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന് പ​റ​യാ​നാ​വു​ന്നി​ല്ല​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ആ​ന ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​ട്ടും വ​നം വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ദേ​ശ​ത്തെ ആ​ന​ശ​ല്യം സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ൾ പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം അ​ഗ​ളി​യി​ലു​ള്ള കാ​ട്ടാ​ന ദ്രു​ത​ക​ർ​മ​സേ​ന​യ്ക്ക് ചി​ന്ന​പ​റ​ന്പി​ലെ കാ​ട്ടാ​ന ശ​ല്യ​ത്തെ കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല​ന്നാ​ണ് പ​റ​യു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം നേ​രി​ട്ടാ​ൽ 8547602383 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചു വി​വ​രം ന​ൽ​കി​യാ​ൽ ഉ​ട​ൻ സ​ഹാ​യ​ത്തി​നെ​ത്തുമെ​ന്ന് അ​ഗ​ളി ആ​ർ​ആ​ർ​ടി വി​ഭാ​ഗം അ​റി​യി​ച്ചു.