ആ​ധു​നി​ക യ​ന്ത്ര സം​വി​ധാ​ന​ത്തോ​ടെ​ കി​ണ​ർ ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്ക​ം
Wednesday, May 5, 2021 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ച് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന ശു​ദ്ധ​ജ​ല വി​പ്ല​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.
ടൗ​ണി​ൽ മി​ഷ​ൻ സ്കൂ​ളി​നു പു​റ​കി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കി​യാ​യി​രു​ന്നു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.​ക​ഞ്ചി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ച്ഛ് ജ​ല റ​വ​ലൂ​ഷ​ൻ എ​ന്ന ക​ന്പ​നി​യാ​ണ് ആ​ധു​നി​ക യ​ന്ത്ര സം​വി​ധാ​ന​ത്തോ​ടെ കി​ണ​റു​ക​ളു​ടെ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. കി​ണ​റി​നു ചു​റ്റു​മു​ള്ള പാ​ഴ്ചെ​ടി​ക​ൾ പി​ഴു​ത് മാ​റ്റി പി​ന്നീ​ട് കി​ണ​റി​ലെ ച​പ്പു​ച​വ​റു​ക​ളും മ​ണ്ണും ക​ല്ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം വ​ലി​ച്ചെ​ടു​ക്കു​ന്ന വി​ധ​മു​ള്ള യ​ന്ത്ര​സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
യ​ന്ത്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ര​ണ്ട് പൈ​പ്പ് വ​ഴി വെ​ള്ള​വും പു​റ​ത്തേ​ക്ക് ത​ള്ളും. കി​ണ​റി​ൽ ആ​ളു​ക​ൾ ഇ​റ​ങ്ങാ​തെ ത​ന്നെ യ​ന്ത്ര​സം​വി​ധാ​നം എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ചെ​യ്യും.
വ​ലി​ച്ചെ​ടു​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന മ​ണ​ൽ ജ​ല ശു​ചീ​ക​ര​ണ​ത്തി​നാ​യി കി​ണ​റി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കും. ഈ ​പ്ര​വൃ​ത്തി സൗ​ജ​ന്യ​മാ​യാ​ണ് ക​ന്പ​നി ചെ​യ്തി​ട്ടു​ള്ള​ത്.
ടൗ​ണി​ൽ മ​ന്ദ​ത്തെ കി​ണ​ർ ഉ​ൾ​പ്പെ​ടെ വേ​ന​ലി​ലും ജ​ല​സ​മൃ​ദ്ധ​മാ​യ അ​ര ഡ​സ​നി​ലേ​റെ കി​ണ​റു​ക​ളു​ണ്ട്. ഇ​തെ​ല്ലാം ക​ന്പ​നി​യെ കൊ​ണ്ട് ത​ന്നെ ചെ​യ്യി​പ്പി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​ജെ. ഉ​സ​നാ​ർ പ​റ​ഞ്ഞു. ജ​ല സ്രോ​ത​സു​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജെ. ഉ​സ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ.​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​നു ജോ​ഷി, അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ദി​ലീ​പ് വ​ർ​മ്മ , ക​ന്പ​നി ചെ​യ​ർ​മാ​ൻ ജോ​യ് ഒ​ടു​വേ​ലി​ൽ, പി ​ആ​ർ ഒ ​സ​ന്തോ​ഷ് കു​ന്ന​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.