യു​വ​തി​ തൂ​ങ്ങിമ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നു ബ​ന്ധു​ക്ക​ൾ
Wednesday, May 5, 2021 11:13 PM IST
ക​ല്ല​ടി​ക്കോ​ട്:​ മ​ക​ൾ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി കാ​ണി​ച്ച് പി​താ​വ് മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. മാ​ർ​ച്ച് ഏ​ഴി​നാ​ണ് ക​ല്ല​ടി​ക്കോ​ട് ചെ​റു​ള്ളി പു​റ്റു​ണ്ട വീ​ട്ടി​ൽ അ​ഹ​മ്മ​ദ് സാ​ഹി​ബ് മ​ക​ൾ റ​ൻ​സി​യ (23) ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സ്വ​ന്തം വീ​ട്ടി​ൽ പോ​കാ​ൻ സ​മ്മ​തി​ക്കാ​ത്ത​തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്നാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്.
മൈ​ല​ന്പു​ള്ളി നാ​ന്പു​ള്ളി​പു​ര ചി​റ​ക്ക​ൽ വീ​ട്ടി​ൽ ഷ​ഫീ​ഖ് (30)ആ​ണ് റ​ൻ​സി​യ​യു​ടെ ഭ​ർ​ത്താ​വ്. ഇ​വ​ർ​ക്ക് ര​ണ്ട​ര വ​യ​സാ​യ ഒ​രു ആ​ണ്‍​കു​ട്ടി​യു​ണ്ട്. ഏ​ഴി​ന് പു​ല​ർ​ച്ചെ ഷെ​ഫീ​ക്കി​ന്‍റെ പി​താ​വി​ന്‍റെ ന​ന്പ​റി​ൽ​നി​ന്നും വാ​ർ​ഡ് മെ​ന്പ​ർ വി​ളി​ച്ച​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ബ​ന്ധു​വാ​യ ഒ​രാ​ളെ കൂ​ട്ടി ഷെ​ഫീ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ​യും കു​ടു​ബത്തി​ന്‍റെ​യും പേ​രി​ൽ പാ​ല​ക്കാ​ട് എ​സ്പി, മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി എ​ന്നി​വ​ർ​ക്കെ​ല്ലാം പ​രാ​തി അ​യ​ച്ചു. എ​ന്നാ​ൽ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ ക​ണ്ട​ത്തൊ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.