പു​ഴ​പ്പാ​ലം കു​ടി​വെ​ള്ള ത​ട​യ​ണ​യി​ലെ കു​ള​വാ​ഴ​ക​ൾ നീ​ക്കം ചെ​യ്തു
Wednesday, May 5, 2021 11:13 PM IST
ചി​റ്റൂ​ർ: കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പു​ഴ​പ്പാ​ലം പ​ന്പ് ഹൗ​സ് ത​ട​യ​ണ​യി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച കു​ള​വാ​ഴ​ക​ൾ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ പൂ​ർ​ണ്ണ​മാ​യും ശു​ചീ​ക​രി​ച്ചു.

കു​ള​വാ​ഴ​ക​ൾ നി​റ​ഞ്ഞ് ജ​ലം മു​ടി​യ​തി​നാ​ൽ വെ​ള്ള​ത്തി​നു രു​ചി​ഭേ​ദ​വും നി​റ​വ്യ​ത്യാ​സ​വും ഉ​ണ്ടാ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ത​ട​യ​ണ ജ​ല​ത്തി​ലേ​ക്ക് നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് നി​റ​വ്യ​ത്യാ​സ​വും ഉ​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ജ​ലം മൂ​ടി കി​ട​ന്ന കു​ള​വാ​ഴ മ​റ്റും പാ​ഴ്ചെ​ടി​ക​ളും ഒ​രാ​ഴ്ച​യോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് നീ​ക്കം ചെ​യ്ത​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ജ​ലം മ​ലി​ന​പ്പെ​ട്ട​തി​നാ​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ന്തു​ക​യും വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധ​മു​ണ്ടാ​വു​ക​യും ദി​വ​സ​ങ്ങ​ളോ​ളം ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

വി​വ​രം അ​റി​ഞ്ഞ് അ​ന്നു​ണ്ടാ​യി​രു​ന്ന ക​ല​ക്ട​ർ മേ​രി​ക്കു​ട്ടി നേ​രി​ട്ട് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജ​ലം പൂ​ർ​ണ്ണ​മാ​യും പു​ഴ​യി​ലേ​ക്ക് ഇ​റ​ക്കി വി​ട്ടി​രു​ന്നു. പി​ന്നീ​ട് കു​ന്ദം​കാ​ട്ടു​പ​തി ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നും വെ​ള്ളം പു​ഴ​യി​ലി​റ​ക്കി​യാ​ണ് ത​ട​യ​ണ​യി​ൽ വെ​ള്ളം പു​ന​സ്ഥാ​പി​ച്ച​ത്. ത​ത്ത​മം​ഗ​ലം,പു​തു​ന​ഗ​രം,കൊ​ടു​വാ​യൂ​ർ,പെ​രു​വെ​ന്പ് ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് പു​ഴ​പ്പാ​ലം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നു​മാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മാം​സ അ​വ​ശി​ഷ്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് പു​ഴ​പ്പാ​ല​ത്തി​നി​രു​വ​ശ​ത്തും ക​ന്പി​വേ​ലി തീ​ർ​ത്ത് സോ​ളാ​ർ ലാ​ന്പു​ക​ളും സ്ഥാ​പി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​നു ശേ​ഷ​മാ​ണ് കു​ടി​വെ​ള്ള ത​ട​യ​ണ​യി​ൽ മാ​ലി​ന്യം ത​ള്ള​ൽ അ​വ​സാ​നി​ച്ച​ത് ത​ട​യ​ണ​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​കൂ​ടി ആ​ളു​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ക​ന്പി​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും ജ​ന​കീ​യ ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.