ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ ഏ​ഴുനി​ല കെ​ട്ടി​ടനി​ർ​മാണം ദ്രുതഗതിയിൽ
Wednesday, May 5, 2021 12:35 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ സ​മ​ഗ്ര​ചി​കി​ത്സ​ക​ൾ​ക്കു​മാ​യി ബ​ഹു​നി​ല കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന്‍റെ അ​ടി​ത്ത​റ നി​ർ​മ്മാ​ണംദ്രുത​ഗ​തി​യി​ൽ പു​രോ​ഗി​മി​ക്കുന്നു. ​
ര​ണ്ടു കൊ​ല്ല​മാ​ണ് നി​ർ​മ്മാ​ണ കാ​ലാ​വ​ധി​യെ​ങ്കി​ലും അ​തി​നു മു​ൻ​പ് ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. 70.51 കോ​ടി ചി​ല​വി​ൽ ഏ​ഴു​നി​ല കെ​ട്ടി​ട​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ല​ക്ഷ്യം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ചി​റ്റൂ​ർ താ​ലൂ​ക്കി​നു പു​റ​മെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഈ ​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ചി​കി​ത്സ​രം​ഗ​ത്ത് മു​ത​ൽ​ക്കൂ​ട്ടാ​വു. താ​ലൂ​ക്കി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന​തി​നു കാ​ര​ണം സ​മ​യോ​ചി​ത ചി​കി​ത്സ പ്രാ​പ്ത​മാ​വാ​ത്ത​താ​ണ്.
അ​ത്യാ​സ​ന്ന​നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​വ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി തൃ​ശ്ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു പോ​വു​ന്ന​ത്. ഏ​ക​ദേ​ശം 90 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കേ​ണ്ട​താ​യി വ​രു​ന്ന​തും സ​ഞ്ചാ​ര വ​ഴി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും കാ​ര​ണം അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള വ്യ​ക്തി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട​ാവു​ന്നു.
ഇ​തി​നെ​ല്ലാം ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​ക​യാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഏ​ർ​പ്പെ​ടു​ത്താ​നി​രി​ക്കു​ന്ന സ​മ​ഗ്ര​ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ.
ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ കാ​പ്പാ​ലി​റ്റി കാ​ഷ്വാ​ലി​റ്റി വെ​യി​റ്റിം​ഗ് അ​ൻ​ഡ് എം​ആ​ർ​ഐ വെ​യി​റ്റിം​ഗ് ര​ജി​സ്ട്രേ​ഷ​ൻ, ട്രി​യേ​ജ്, ട്രോ​മ ഐ​സി​യു, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, ഇ​ഞ്ച​ക്ഷ​ൻ റൂം, ​റി​സൂ​സി​റ്റേ​ഷ​ൻ പ്രൊ​സി​ജ​ർ റൂം, ​പി​ഐ പ്ലാ​സ്റ്റ​ർ റൂം, ​ഇ​സി​ജി, എം​ആ​ർ​ഐ സ്കാ​ൻ, സി​ടി സ്കാ​ൻ, എ​ക്സ് റേ, ​അ​ൾ​ട്രാ സൗ​ണ്ട്, നേ​ഴ്സ് സ്റ്റേ​ഷ​ൻ എ​ന്നി​വ ഗ്രൗ​ണ്ട് ഫ്ളോ​റി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ്.
ഒ​ന്നാം നി​ല​യി​ൽ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ മു​റി​ക​ൾ (ഇ​എ​ൻ​ടി ജ​ന​റ​ൽ, സ​ർ​ജ​ൻ,നോ​സ്,ഓ​ർ​ത്തോ​പെ​ഡി​ക്, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഡെ​ന്‍റ​ൽ എ​ൻ.​എ​സ്.​സൈ​ക്കാ​ട്രി, ഡെ​ർ​മ​റോ​ള​ജി) ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​റും ബാ​ക്ക് ഫെ​സി​ബി​ലി​റ്റി​ക​ളും ഓ​ഡി​യോ​ള​ജി​സ്റ്റ് മു​റി, മൈ​ന​ർ പ്രോ​സി ജ​ർ​മി​റ, ഡെ​ർ​ട്ടി​ലി​ന​ൻ റൂം, ​ടി​ബി ടെ​സ്റ്റിം​ഗും റൂം, ​സെ​ൻ​ട്ര​ൽ മെ​സി​ക്ക​ൽ സ്റ്റോ​റേ​ജ്, ലോ​ജി​സ്റ്റി​ക്, കോ​ൾ​ഡ് വൈ​ൻ റൂം, ​അ​ണു​വി​മു​ക്ത സ്റ്റോ​ർ, സു​പ്ര​ണ്ട് ഓ​ഫീ​സ്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ നി​ല​ക​ളി​ലും സ​മ​ഗ്ര​ചി​കി​ത്സ​ക​ൾ​ക്കും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് ശ​രി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​തേ കോ​ന്പൗ​ണ്ടി​നു സ​മീ​പ​ത്താ​യി എ​ൻ​ആ​ർ​എ​ച്ച്എം പ​ദ്ധ​തി​യി​ൽ നാ​ലു​കോ​ടി ചി​ല​വി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഇ​രു​നി​ല കെ​ട്ടി​ട​വും പ​ണി​യു​ന്നു​ണ്ട്.
ഈ ​ഇ​രു​നി​ല കെ​ട്ടി​ടം പ​ത്തു മാ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി​യാ​വി​ഷ്ക്ക​ര​ണം.
ഇ​രു​നി​ല കെ​ട്ടി​ട സ​മു​ച്ഛ​യ​ങ്ങ​ളും സ​ഫ​ലീ​ക​രി​ക്കു​ന്ന​തോ​ടെ ഒ​രു മി​നി മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൗ​ക​ര്യം ചി​റ്റൂ​ർ താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്ക് ല​ഭ്യ​മാ​വു​മെ​ന്ന​ത് ഏ​റെ പ്ര​തീ​ക്ഷ​യ്ക്കു വ​ക ന​ൽ​കു​ന്നു​ണ്ട്. ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി​യാ​ണ് സൂ​ത്ര​ധാ​ര​ക​ൻ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.