കോ​ട​തി​പ്പ​ടി​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂട്ടിയിടിച്ചു
Tuesday, May 4, 2021 11:03 PM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ ദി​ശ​മാ​റി വ​ന്ന ടാ​ങ്ക​ർ ലോ​റി കാ​റി​ലി​ടി​ച്ചു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
ഇന്നലെ വൈ​കു​ന്നേ​രം നാ​ലേ മു​ക്കാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞെ​ട്ട​ര​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​റി​ലാ​ണ് ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച​ത്.
ലോ​റി ദി​ശ​മാ​റി വ​രു​ന്ന​തു ക​ണ്ട കാ​ർ ഡ്രൈ​വ​ർ കാ​ർ നി​ർ​ത്തി​യെ​ങ്കി​ലും ലോ​റി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ നി​ർ​ത്തി​യി​ട്ട​തി​നാ​ൽ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.
ഇ​വി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​പ​ക​ടം.