പ്ര​തി​രോ​ധ​ക്കോട്ട തീ​ർ​ത്ത് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ്
Tuesday, May 4, 2021 11:03 PM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത് ഇ​രു​പ​ത്ത​ഞ്ചോ​ളം വ​രു​ന്ന പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം.
സി.​ഐ.​സി​ജോ, എ​സ്.​ഐ ഡോ​മി​നി​ക് ദേ​വ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ അ​ത്യാ​വ​ശ്യ ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ൽ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗും ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.