കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നു പഞ്ചായത്ത്
Tuesday, May 4, 2021 11:03 PM IST
അ​ല​ന​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഹം​സ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​ത വി​ത്ത​നോ​ട്ടി​ൽ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൈ​ല ഷാ​ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സി​എ​ഫ്എ​ൽ​ടി​സി തു​ട​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മാ​ത്ര​മാ​ണ് ത​ട​സം. നി​ല​വി​ൽ മ​ണ്ണാ​ർ​ക്കാ​ട് ആ​രം​ഭി​ച്ചി​ട്ടു​ള്ള സെ​ന്‍റ​റി​ൽ താ​ലൂ​ക്കി​ലെ എ​ല്ലാ രോ​ഗി​ക​ളെ​യും എ​ത്തി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.