ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു നേന്ത്ര​വാ​ഴ കൃ​ഷി വ്യാപകം
Thursday, April 22, 2021 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി: വി​ല​യി​ൽ വ​ലി​യ ചാ​ഞ്ചാ​ട്ട​ങ്ങ​ളു​ണ്ടെ​ങ്കി​ലും നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ​ല്ലാം നേ​ന്ത്ര​വാ​ഴ കൃ​ഷി വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഓ​ണ​വി​പ​ണി ല​ക്ഷ്യം വെ​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​യാ​ണ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.
സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും സ്വ​ന്ത​മാ​യ സ്ഥ​ല​ത്തും കൃ​ഷി ന​ട​ത്തു​ന്ന​വ​രു​ണ്ട്. വി​ല സ്ഥി​ര​ത​യി​ല്ലാ​ത്ത​ത് നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​രെ വ​ല്ലാ​തെ വ​ല​ക്കു​ന്ന വി​ഷ​യ​മാ​ണ്. പ​ണം മു​ട​ക്കി കാ​യ മൂ​പ്പെ​ത്തു​ന്പോ​ൾ വി​ല​യി​ടി​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യാ​ണ് വി​ല​യി​ലെ ഈ ​അ​സ്ഥി​ര​ത തു​ട​രു​ന്ന​ത്.
ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നേ​ന്ത്ര​കാ​യ​യു​ടെ മൊ​ത്ത വി​ല്പ​ന വി​ല കി​ലോ​ക്ക് 12 രൂ​പ​യി​ലെ​ത്തി. ഒ​ന്നാം ത​ര​ത്തി​ൽ​പ്പെ​ടാ​ത്ത കാ​യ പ​ത്ത് രൂ​പ​ക്കും ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന​താ​യി വി​എ​ഫ്പി​സി​കെ​യു​ടെ പാ​ള​യ​ത്തു​ള്ള സ്വാ​ശ്ര​യ ക​ർ​ഷ​ക സം​ഘം ഭാ​ര​വാ​ഹി​യാ​യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.
എ​ന്നാ​ൽ കാ​യ​വി​ല ഇ​പ്പോ​ൾ 42 രൂ​പ വ​രെ​യു​ണ്ട്. ചി​ല്ല​റ വി​ല്പ​ന വി​ല ഇ​ത് 50 രൂ​പ​യാ​കും. സൂ​പ്പ​ർ ക്വാ​ളി​റ്റി എ​ന്നൊ​ക്കെ പ​റ​ഞ്ഞു് നേ​ന്ത്ര പ​ഴ​ത്തി​ന്‍റെ ചി​ല്ല​റ വി​ല്പ​ന വി​ല 50നു ​മു​ക​ളി​ലും വ​സൂ​ലാ​ക്കു​ന്ന​വ​രു​മു​ണ്ട്.
വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട​ൻ കാ​യ വ​ര​വ് ന​ന്നേ കു​റ​ഞ്ഞു.​എ​ത്തു​ന്ന കാ​യ ത​ന്നെ ചൂ​ട​പ്പം പോ​ലെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങി പോ​കു​ന്ന​ത്. കാ​റ്റി​ലും മ​ഴ​യി​ലും ന​ഷ്ട​പ്പെ​ടാ​തെ കൃ​ഷി ചെ​യ്ത വാ​ഴ​യെ​ല്ലാം ര​ക്ഷ​പ്പെ​ട്ട് കു​ല​ച്ച് മൂ​പ്പെ​ത്തു​ന്ന സ്ഥി​തി ഉ​ണ്ടാ​യാ​ൽ കാ​യ​വി​ല കു​റ​യും.​ഇ​തി​നി​ടെ കു​റ​ഞ്ഞ വി​ല​ക്ക് വ​ര​വ് കാ​യ​യും വി​പ​ണി ക​യ്യ​ട​ക്കും. വേ​ന​ൽ മ​ഴ​ക്കൊ​പ്പ​മെ​ത്തു​ന്ന കാ​റ്റ് വാ​ഴ​ക്ക് ഭീ​ഷ​ണി​യാ​ണ്.
കൂ​ന്പ​ട​യ​ൽ, പി​ണ്ടി രോ​ഗം തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നെ​ല്ലാം വാ​ഴ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും പ​ണി​യു​ണ്ട്. ഭാ​ഗ്യ​പ​രീ​ക്ഷ​ണ​മാ​ണെ​ങ്കി​ലും ഒ​ന്നി​ച്ചു​ള്ള കൃ​ഷി​യി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ലാ​ഭം പ്ര​തീ​ഷി​ച്ച് ത​ന്നെ​യാ​ണ് ക​ർ​ഷ​ക​ർ രം​ഗ​ത്തു വ​രു​ന്ന​ത്. കോ​വി​ഡി​ന്‍റെ വ​റു​തി നാ​ളു​ക​ളി​ൽ ഭ​ക്ഷ​ണ ക്ഷാ​മം പി​ടി​ച്ച് നി​ർ​ത്താ​ൻ ഇ​ത്ത​രം കൃ​ഷി​ക​ളും പ്രോ​സാ​ഹി​പ്പി​ക്കേ​ണ്ട​തു​ണ്ട്.