ആ​ന്‍റി​ജ​ൻ കി​റ്റിനും കോ​വി​ഡ് വാ​ക്സി​നും ക്ഷാ​മം
Sunday, April 18, 2021 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ആ​ന്‍റി​ജ​ൻ കി​റ്റും കോ​വി​ഡ് വാ​ക്സി​നും ക്ഷാ​മം. കി​റ്റും വാ​ക്സി​നും തീ​ർ​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഇ​ന്ന​ലെ 137 പേ​രെ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കി. ഇ​തി​ൽ 14 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഈ ​മാ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി ഉ​യ​ർ​ന്നു.

മ​ല​യോ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ രോ​ഗ വ്യാ​പ​ന​മു​ണ്ടെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി.​എ​സ് ലോ​ബോ പ​റ​ഞ്ഞു. വീ​ട്ടി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​ത്യേ​ക കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്. അ​ധി​ക​പേ​രും വീ​ട്ടി​ൽ ത​ന്നെ​യാ​ണ് സ​ന്പ​ർ​ക്ക​മി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ മു​ന്പ് ചെ​യ്തി​രു​ന്ന​തു പോ​ലെ സ്കൂ​ളു​ക​ൾ പോ​ലെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.