ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി വേ​ല​യ്ക്ക് കൊ​ടി​യേ​റി
Sunday, April 18, 2021 12:39 AM IST
ത​ത്ത​മം​ഗ​ലം: ശ്രീ ​വേ​ട്ട​ക്ക​റു​പ്പ​ൻ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ങ്ങാ​ടി​വേ​ല മ​ഹോ​ത്സ​വ​ത്തി​നു ഇ​ന്ന​ലെ കൊ​ടി​യേ​റ്റം ന​ട​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷ പൂ​ജ​ക​ൾ​ക്കു ശേ​ഷം പ്ര​സാ​ദ വി​ത​ര​ണം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​രി​വേ​ഷം, ന​ട​വേ​ഷം, ച​പ്പ​ൽ ഭൂ​തം ത​ട്ടി​ൻ​മേ​ൽ മ​റ്റും വാ​ദ്യ​ഘോ​ഷ അ​ക​ന്പ​ടി​യി​ൽ എ​ഴു​ന്നെ​ള്ളി​പ്പും ന​ട​ന്നു. ഇ​ന്നു മു​ത​ൽ 23 വ​രെ വൈ​കു​ന്നേ​രം ഏ​ഴു​മ​ണി മു​ത​ൽ ഒ​ൻ​പ​തു മ​ണി​വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഏ​ക​ദേ​ശം 400 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് രാ​യ​പ്പ​ൻ തെ​രു​വി​നു സ​മീ​പം അ​ന്പ​ലം സ്ഥാ​പി​ച്ച​ത്.

അ​ഞ്ച് ത​മി​ഴ് സ​മു​ദാ​യ കു​ടും​ബ​ങ്ങ​ൾ ഒ​ന്നി​ച്ചാ​ണ് അ​ങ്ങാ​ടി വേ​ല ഉ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​ത്. മെ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മേ​ട്ടു​പാ​ള​യം ജം​ഗ്ഷ​നി​ൽ നി​ന്നും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് വി​വി​ധ വാ​ദ്യ​ഘോ​ഷ അ​ക​ന്പ​ടി​യി​ൽ എ​ഴു​ന്നെ​ള്ളി​പ്പ് ഉ​ണ്ടാ​വും. ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ന​ക​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ ചി​ല​വി​ലാ​ണ് എ​ത്തി​ക്കു​ന്ന​ത്. ആ​ന​യെ​ഴു​ന്നെ​ള്ളി​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ്, വ​നം വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്ത് ഉ​ത്സ​വം നി​രീ​ക്ഷ​ണം ന​ട​ത്തും.