നി​ർ​മ്മാ​ണ​ സാ​മ​ഗ്രി​ക​ളുടെ വി​ല കു​തി​ച്ചു​യ​രു​ന്നു; മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേക്ക്
Sunday, April 18, 2021 12:39 AM IST
നെന്മാറ : നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന ജ​നു​വ​രി മു​ത​ലാ​ണ് സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​തി​ച്ചു​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ഡി​സം​ബ​റി​ൽ 55 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ണ്ടാ​യി​രു​ന്ന വാ​ർ​ക്ക് ക​ന്പി​ക​ൾ ഇ​പ്പോ​ൾ 65 രൂ​പ​യി​ലെ​ത്തി.
ട്ര​സ്‌​ വ​ർ​ക്ക് സ്റ്റീ​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ അ​ള​വി​ലു​ള്ള ച​തു​ര പൈ​പ്പു​ക​ൾ​ക്ക് 85 രൂ​പ​യി​ൽ നി​ന്ന് 98 രൂ​പ​യാ​യി ഉ​യ​ർ​ന്നു മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ ര​ണ്ടു രൂ​പ വീ​തം ആ​ഴ്ച​യി​ൽ ര​ണ്ടു പ്രാ​വ​ശ്യം വീ​തം വി​ല ഉ​യ​രു​ന്നു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ഇ​രു​ന്പ് ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും ധാ​രാ​ള​മാ​യി ഉ​ൽ​പ്പാ​ദ​നം ന​ട​ത്തി​യി​രു​ന്ന മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇ​രു​ന്പ് പ​കു​തി​യി​ലേ​റെ​യും ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് വി​ല വ​ർ​ധി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

മ​ഴ​ക്കാ​ല​ത്തി​നു മു​ന്പാ​യി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തി​ര​ക്ക് പി​ടി​ച്ച് നി​ർ​മ്മാ​ണം ന​ട​ക്കു​ന്പോ​ഴാ​ണ് സാ​മ​ഗ്രി​ക​ളു​ടെ വി​ല ഉ​യ​ർ​ന്ന​ത് ഇ​ത് ക​രാ​ർ പ്ര​കാ​രം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ൽ​കു​ന്ന​വ​രെ​യും സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രു​ടെ​യും നി​ർ​മ്മാ​ണ ബ​ജ​റ്റ് താ​ളം തെ​റ്റു​ന്നു. കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സ്തം​ഭ​ന​ത്തി​ൽ ആ​യ നി​ർ​മ്മാ​ണ മേ​ഖ​ല വി​ല വ​ർ​ധ​ന വ​ന്ന​തോ​ടെ വീ​ണ്ടും സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക്വാ​റി​ക​ളി​ൽ നി​ന്നു​ള്ള ത​രി​മ​ണ​ൽ യൂ​ണി​റ്റി​ന് ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ 3900 രൂ​പ​യും തേ​പ്പു മ​ണ​ൽ 4400 രൂ​പ​യും ര​ണ്ട് ഇ​ഞ്ച്, അ​ര​ഇ​ഞ്ച് ക​രി​ങ്ക​ൽ മെ​റ്റ​ൽ 3150 രൂ​പ​യു​മാ​ണ് ക്വാ​റി​ക​ളി​ലെ വി​ല.
ക​ട​ത്തു​കൂ​ലി​യും മ​റ്റും ദൂ​ര​ത്തി​ന് അ​നു​സ​രി​ച്ച് നി​ർ​മാ​ണ സ്ഥ​ല​ത്ത് എ​ത്തു​ന്പോ​ഴേ​ക്കും 1000 മു​ത​ൽ 2000 രൂ​പ വ​രെ വി​ല വ​ർ​ധി​ക്കും. 12:8:6 വ​ലി​പ്പ​മു​ള്ള സോ​ളി​ഡ് 88 സി​മ​ന്‍റ് ബ്രി​ക്സ് ഒ​രെ​ണ്ണം 30 രൂ​പ​യും 12:4:6 വ​ലി​പ്പ​മു​ള്ള​ത് 23 രൂ​പ​യ്ക്കും ആ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. മ​ണ്ണ് ഇ​ഷ്ടി​ക നി​ർ​മ്മാ​ണം ജി​ല്ല​യി​ൽ അ​പൂ​ർ​വം സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു ഇ​ഷ്ടി​ക​യ്ക്ക് ചൂ​ള​യി​ൽ 6 രൂ​പ മു​ത​ൽ 7.50 രൂ​പ വ​രെ ചൂ​ള​ക​ളി​ൽ വി​ല​യു​ണ്ട്. ഇ​തി​ന്‍റെ ക​ട​ത്ത്, ക​യ​റ്റി​റ​ക്ക് കൂ​ലി​യും മ​റ്റും പു​റ​മെ​യാ​ണെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​ര​നെ ക​ന​ത്ത തു​ക ചി​ല​വാ​കു​മെ​ന്ന​തും നി​ർ​മ്മാ​ണ​മേ​ഖ​ല​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പ്ര​മു​ഖ ബ്രാ​ൻ​ഡ് സി​മ​ന്‍റു​ക​ളു​ടെ പ്രാ​ദേ​ശി​ക വി​ല്പ​ന വി​ല​യും വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട് എ​സി​സി അ​ൾ​ട്രാ സി​മ​ന്‍റ് ആ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല 460, മ​ല​ബാ​ർ 420, അം​ബു​ജം 430, ചെ​ട്ടി​നാ​ട് 420, മ​ഹാ 400, ഡ​യ​മ​ണ്ട്സ് 370 എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​ദേ​ശി​ക വി​ൽ​പ​ന വി​ല. കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യും നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും നി​ർ​മ്മാ​ണ​മേ​ഖ​ല​യെ സ്തം​ഭ​ന​ത്തി​ലാ​ക്കു​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.