വാ​യു മ​ലി​നീ​ക​ര​ണം: വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Sunday, April 18, 2021 12:39 AM IST
പാ​ല​ക്കാ​ട് : വാ​ഹ​ന​ങ്ങ​ളി​ലെ വാ​യു മ​ലി​നീ​ക​ര​ണ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഓ​പ്പ​റേ​ഷ​ൻ ഗ്രീ​ൻ അ​വെ​യ​ർ​നെ​സ് എ​ന്ന പേ​രി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ആ​ദ്യ ദി​ന​ത്തി​ൽ വാ​യു മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കു​ന്ന 14 വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി 17500 രൂ​പ പി​ഴ ഈ​ടാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണ​വും തു​ട​രു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ വി.​എ സ​ഹ​ദേ​വ​ൻ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​സു​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ല​ക്കു​ന്നു​ണ്ട്. മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.