ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​നാ​ശം: വീ​ടു​ക​ൾ ത​ക​ർ​ന്നു, 8000 വാ​ഴ​ക​ൾ ക​ട​പു​ഴ​കി
Sunday, April 18, 2021 12:39 AM IST
ശ്രീ​കൃ​ഷ്ണ​പു​രം : ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം. ശ​ക്ത​മാ​യ ഇ​ടി മി​ന്ന​ലോ​ട് കൂ​ടി​യാ​ണ് മ​ഴ പെ​യ്ത​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ് 12 വൈ​ദ്യു​തി കാ​ലു​ക​ൾ പൊ​ട്ടി​വീ​ണു.

വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളും കൂ​രി​രു​ട്ടി​ലാ​യി. ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​പ്പാ​ട​ത്ത് വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​മു​ണ്ടാ​യി. നൂ​റ് ക​ണ​ക്കി​ന് വാ​ഴ​ക​ൾ ക​ട​പു​ഴ​കി. പു​ഞ്ച​പ്പാ​ട​ത്ത് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ട്ടു. മ​ണ്ണ​ന്പ​റ്റ ആ​ലം​പാ​ട​ത്ത് രാ​മ​ന്‍റെ മ​ക​ൾ രു​ക്മി​ണി​യു​ടെ വീ​ടി​ന് മു​ക​ളി​ൽ മ​ര​ക്കൊ​ന്പ് വീ​ണ് കേ​ടു​പ​റ്റി. പാ​ത​യോ​ര​ത്തു​ള്ള മാ​വി​ന്‍റെ കൊ​ന്പാ​ണ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് പൊ​ട്ടി​വീ​ണ​ത്. കാ​ഞ്ഞി​രം​പാ​റ കൂ​രി​യാ​ട്ടു​തൊ​ടി നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ തൊ​ഴു​ത്തി​നു മു​ക​ളി​ൽ മ​രം വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.

മ​ണ്ണ​ന്പ​റ്റ ഇ​ര​ടി​കു​ന്ന് നാ​രാ​യ​ണ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ 800 ഓ​ളം വാ​ഴ​ക​ൾ നി​ലം​പൊ​ത്തി. തി​രു​വാ​ഴി​യോ​ട് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള ആ​ൽ​മ​ര​ക്കൊ​ന്പ് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​മു​ക​ളി​ൽ വീ​ണ് കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ജി.​കെ.​പ്രി​ന്േ‍​റ​ർ​സ് ഉ​ട​മ കി​ണാ​ശ്ശേ​രി പ​ട്ടു​തൊ​ടി ഗോ​പി​യു​ടെ കാ​റി​ന് മു​ക​ളി​ലാ​ണ് മ​ര​ക്കൊ​ന്പ് വീ​ണ​ത്. ആ ​സ​മ​യ​ത്ത് അ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ത​ല നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കോ​ങ്ങാ​ടു നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന​യും ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സും ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​രും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഗ​താ​ഗ​ത ത​ട​സം നീ​ക്കി​യാ​ണ് കാ​ർ പു​റ​ത്തെ​ടു​ത്ത​ത്. ആ​ലി​ന്‍റെ കൊ​ന്പ് ഒ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു​വ​ർ​ഷം മു​ന്പും വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നി​രു​ന്നു.

11 കെ​വി വൈ​ദ്യു​ത​ലൈ​നി​നു​മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന കൊ​ന്പു​ക​ൾ വെ​ട്ടി​മാ​റ്റി അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​കൃ​ഷ്ണ​പു​രം ആ​റ്റു പു​റ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ അ​ന്പ​തോ​ളം റ​ബ്ബ​ർ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​ശ്രീ​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.