കോയന്പത്തൂരിൽ കോവിഡിനെ നേരിടാൻ മുൻകരുതലുകൾ
Sunday, April 18, 2021 12:38 AM IST
കോ​യ​ന്പ​ത്തൂ​ർ : വ​ർ​ധി​ച്ചു വ​രു​ന്ന കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ച് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ല​ക്ട​ർ നാ​ഗ​രാ​ജ​ൻ ഉ​ത്ത​ര​വി​ട്ടു. കൊ​റോ​ണ വ്യാ​പ​നം് കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്ക​ണം, പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ വേ​ഗം ല​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം, രോ​ഗ​ബാ​ധ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​വ്വേ ന​ട​ത്തി മ​ണ്ഡ​ല അ​ള​വി​ൽ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്ക​ണം, രോ​ഗം ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണം, രോ​ഗ​ബാ​ധി​ത​രെ കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മൊ​രു​ക്ക​ണം, രോ​ഗ ബാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​വ​സ​വും അ​ണു​നാ​ശി​നി ത​ളി​ക്ക​ണം, മ​ണ്ഡ​ല അ​ള​വി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണം,
അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രെ ചി​കി​ത്സി​ക്കാ​ൻ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ത​യ്യാ​റാ​ക്ക​ണം, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം, അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഏ​ർ​പ്പാ​ടു ചെ​യ്യു​ന്ന​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ക​ല​ക്ട​ർ മു​ന്നോ​ട്ട് വ​ച്ച​ത്.
കൂ​ടാ​തെ കോ​ർ​പ​റേ​ഷ​ൻ, റ​വ​ന്യു വ​കു​പ്പ്, പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ർ ഒ​ത്തു​ചേ​ർ​ന്ന് കൊ​റോ​ണ ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നാ​ഗ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​റോ​ണ അ​തി​വേ​ഗം പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ കോ​ട​തി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. കോ​ട​തി പ​രി​സ​ര​ത്ത് ആ​വ​ശ്യ​മി​ല്ലാ​തെ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
കേ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ഹാ​ജ​രാ​യാ​ൽ മ​തി​യാ​കും. വ​ക്കീ​ൽ ചേ​ന്പ​ർ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ട​ണം. ജി​ല്ലാ ജ​ഡ്ജി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ടു​ത്തി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​പ്പ​റ്റി ഏ​പ്രി​ൽ 22ന​കം ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.