കൂ​ടു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ
Sunday, April 18, 2021 12:38 AM IST
കോ​യ​ന്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ലാ​യി നാലു പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മ്മി​ക്കാ​ൻ സം​സ്ഥാ​ന ഡി.​ജി.​പി.​യോ​ട് ശു​പാ​ർ​ശ ചെ​യ്ത​താ​യി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡേ​വി​ഡ്സ​ണ്‍ ദേ​വാ​ശി​ർ​വാ​ദം. പീ​ള​മേ​ട്, സി​ങ്ക​ന​ല്ലൂ​ർ, ശ​ര​വ​ണാം​പ​ട്ടി, പോ​ത്ത​ന്നൂ​ർ എ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ പി​രി​ച്ചു കൊ​ണ്ടാ​ണ് പു​തി​യ​താ​യി നാ​ലു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തിയി​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ പു​തി​യ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കും.