ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ദേ​ശീ​യ പാ​ത​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം
Sunday, April 18, 2021 12:38 AM IST
ക​ല്ല​ടി​ക്കോ​ട് : ശ​ക്ത​മാ​യ മ​ഴ​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ പ​ന​യ​ന്പാ​ട​ത്ത് ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​ണ് അ​പ​ക​ടം.

മ​ണ്ണാ​ർ​ക്കാ​ട്ടു നി​ന്നും വ​ന്ന ലോ​റി​യും മ​ണ്ണാ​ർ​ക്കാ​ട്ടേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കൊ​ടും വ​ള​വും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വു​മാ​ണ് ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം. ക​ഴി​ഞ്ഞ ആ​ഴ്ച്ച നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചി​രു​ന്നു. അ​ന്നു​ത​ന്നെ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​യ്ക്ക് ഇ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​രു​ലോ​റി​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ര​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ത​ച്ച​ന്പാ​റ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണം.