ദേ​ശീ​യ​പാ​ത വി​ക​സ​നം: ക​രാ​ർ ക​ന്പ​നി വ​ഞ്ചി​ച്ച​താ​യി സ്ഥ​ലം ഉ​ട​മ
Sunday, April 18, 2021 12:38 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത വി​ക​സ​നം ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള ക​ന്പ​നി​യു​ടെ വ​ഞ്ച​ന​യി​ൽ മ​നം​നൊ​ന്ത് സ്ഥ​ല ഉ​ട​മ​യാ​യ രാ​ജേ​ഷ് ഹ​രി​ദാ​സും കു​ടും​ബ​വും. ചു​വ​ട്ടു​പ്പാ​ട​ത്ത് ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് ഇ​വ​രു​ടെ തോ​ട്ടം ക​രാ​ർ ക​ന്പ​നി​യു​ടെ റോ​ഡ് നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​ൻ വാ​ട​ക​ക്ക് ന​ൽ​കി​യ​താ​ണ് ഇ​പ്പോ​ൾ വ​ലി​യ ച​തി​യാ​യി മാ​റി​യി​ട്ടു​ള്ള​ത്.

2016 ലാ​ണ് ഇ​വ​രു​ടെ അ​ഞ്ച​ര ഏ​ക്ക​ർ സ്ഥ​ലം ക​രാ​ർ ക​ന്പ​നി​ക്ക് ക്ര​ഷ​ർ യൂ​ണി​റ്റ് തു​ട​ങ്ങാ​നാ​യി വാ​ട​ക​ക്ക് ന​ൽ​കി​യ​ത്. മാ​സം ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ണ​ക്കാ​ക്കി​യാ​യി​രു​ന്നു ഇ​ട​പാ​ട്. കു​തി​രാ​നി​ൽ തു​ര​ങ്ക പാ​ത​ക​ൾ​ക്കാ​യി പൊ​ട്ടി​ച്ച ക​ല്ലു​ക​ൾ ഇ​വി​ടെ കൊ​ണ്ട് വ​ന്ന് മെ​റ്റ​ലാ​ക്കി മാ​റ്റു​ന്ന പ​ണി​ക​ളാ​ണ് ന​ട​ന്നി​രു​ന്ന​ത്.

വാ​ട​ക​യ്ക്ക് കൊ​ടു​ത്ത​ത് അ​ഞ്ച​ര ഏ​ക്ക​ർ സ്ഥ​ല​മാ​ണെ​ങ്കി​ലും 10 ഏ​ക്ക​ർ സ്ഥ​ലം ക​രാ​ർ ക​ന്പ​നി ക​ല്ല് കൂ​ട്ടി​യി​ട്ട് ഉ​പ​യോ​ഗി​ച്ചു. ഇ​തു കൂ​ടാ​തെ അ​ഞ്ച് ഏ​ക്ക​റി​ലെ ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണും ക​ട​ത്തി. ഒ​രു വ​ലി​യ ലോ​റി (ടോ​റ​സ്) മ​ണ്ണി​ന് 500 രൂ​പ വി​ല ക​ണ​ക്കാ​ക്കി​യാ​യി​രു​ന്നു മ​ണ്ണ് ക​ട​ത്ത്.
റോ​യ​ൽ​റ്റി ക​രാ​ർ ക​ന്പ​നി അ​ട​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​റ​ഞ്ഞു​റ​പ്പി​ച്ച പ​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് രാ​ജേ​ഷ് പ​റ​ഞ്ഞു. ര​ണ്ട് വ​ർ​ഷ​ത്തെ സ്ഥ​ല വാ​ട​ക​യാ​യി 21,45000 രൂ​പ കി​ട്ടാ​നു​ണ്ട്. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ക​ഴി​ഞ്ഞു. തു​ട​ർ​ന്നും നാ​ല് മാ​സ​മാ​യി സ്ഥ​ലം ക​ന്പ​നി ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​ണ്.

ഇ​ത്ര​യും തു​ക കി​ട്ടാ​നി​രി​ക്കെ ഇ​പ്പോ​ൾ മ​റ്റൊ​രു കു​രു​ക്കും ഇ​വ​രെ വേ​ട്ട​യാ​ടു​ന്നു​ണ്ട്. മ​ണ്ണ് എ​ടു​ത്ത​തി​ന് റോ​യ​ൽ​റ്റി​യാ​യി 27 ല​ക്ഷം രൂ​പ അ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും നോ​ട്ടീ​സ് വ​ന്നി​രി​ക്കു​ക​യാ​ണ്. വ്യ​വ​സ്ഥ പ്ര​കാ​രം ക​രാ​ർ ക​ന്പ​നി ഈ ​തു​ക അ​ട​ക്കാ​നാ​യി മൂ​ന്ന് ത​വ​ണ ചെ​ക്ക് ന​ൽ​കി​യെ​ങ്കി​ലും ബാ​ങ്കി​ൽ പ​ണ​മി​ല്ലാ​തെ ചെ​ക്കു​ക​ളെ​ല്ലാം മ​ട​ങ്ങി. വീ​ണ്ടും കാ​ലാ​വ​ധി പ​റ​ഞ്ഞ് വ​ല​ക്കു​ക​യാ​ണ് ക​രാ​ർ ക​ന്പ​നി. റ​ബ​ർ തോ​ട്ട​മാ​യി​രു​ന്നു വാ​ട​ക​ക്ക് കൊ​ടു​ത്ത സ്ഥ​ല​ത്ത്. റ​ബ​ർ വി​ല​യി​ടി​ഞ്ഞ​പ്പോ​ഴാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യ​ത്. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാം​കു​ള​ത്ത് താ​മ​സി​ക്കു​ന്ന രാ​ജേ​ഷും കു​ടും​ബ​വും ഇ​പ്പോ​ൾ കി​ട്ടാ​നു​ള്ള പ​ണ​ത്തി​നാ​യി ഇ​ട​ക്കി​ടെ ചു​വ​ട്ടു​പ്പാ​ട​ത്ത് എ​ത്തി ക​ഷ്ട​പ്പെ​ടേ​ണ്ട ഗ​തി​കേടി​ലാ​ണ്.