വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം വൈ​കു​ന്നു
Sunday, April 18, 2021 12:38 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും സ്തം​ഭ​ന​ത്തി​ലേ​ക്ക്. ക​രാ​ർ ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ർ​ക്കു​ക​ൾ സ​ബ് ക​രാ​ർ എ​ടു​ത്ത​വ​രും റോ​ഡ് പ​ണി​ക​ൾ​ക്കാ​യി മെ​റ്റ​ലും മ​ണ​ലും ടാ​ർ മി​ക്സ​റു​മെ​ല്ലാം കൊ​ടു​ത്ത​വ​രും സം​യു​ക്ത​മാ​യാ​ണ് ഭീ​മ​മാ​യ കു​ടി​ശ്ശി​ക പ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്ത് വ​രു​ന്ന​ത്. ഈ ​ആ​ഴ്ച മു​ത​ൽ ത​ന്നെ പ​ണി​ക​ൾ നി​ർ​ത്തി​വെ​ച്ച് നി​സ​ഹ​ക​ര​ണ സ​മ​രം തു​ട​ങ്ങും.

നി​ല​വി​ലു​ള്ള ക​രാ​ർ ക​ന്പ​നി ഈ ​മാ​സ​ത്തോ​ടെ പ​ണി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ പി​രി​വ് ഉ​ൾ​പ്പെ​ടെ മ​റ്റൊ​രു ക​ന്പ​നി​ക്ക് കൈ​മാ​റി​യെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​ശ്ശി​ക​യാ​യി കി​ട​ക്കു​ന്ന പ​ണ​ത്തി​നാ​യി വി​വി​ധ വി​ഭാ​ഗം ആ​ളു​ക​ൾ സം​ഘ​ടി​ക്കു​ന്ന​ത്. പ​ണം കൊ​ടു​ക്കാ​നു​ള്ള​വ​രെ പോ​ലീ​സി​നെ സ്വാ​ധീ​നി​ച്ച് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി വാ​യ​ട​പ്പി​ക്കു​ന്ന ത​ന്ത്ര​ങ്ങ​ളും ക​രാ​ർ ക​ന്പ​നി ന​ട​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഇ​ന്ന​ലേ​യും പോ​ലീ​സ് ഇ​ട​പെ​ട​ൽ ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​വ​ട്ടു​പ്പാ​ട​ത്തു​ണ്ടാ​യി. തൃ​ശൂ​ർ പാ​ന്പൂ​ർ സ്വ​ദേ​ശി തോ​മ​സ് നാ​ല് വ​ർ​ഷം മു​ന്പ് ന​ൽ​കി​യ മെ​റ്റ​ലി​ന്‍റെ​യും മ​ണ​ലി​ന്‍റെ​യും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്രതിഷേ​ധി​ച്ച​പ്പോ​ൾ പോ​ലീ​സ് എ​ത്തി ഭീ​ഷണി​പ്പെ​ടു​ത്തി മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു. ഓ​ഫീ​സി​ലേ​ക്കു​ള്ള വ​ഴി​ക്കു കു​റു​കെ ഹി​റ്റാ​ച്ചി നി​ർ​ത്തി​യി​ട്ടാ​യി​രു​ന്നു ക്ര​ഷ​ർ ഉ​ട​മ​യു​ടെ പ്ര​തി​ഷേ​ധം. ഒ​രു കോ​ടി​യോ​ളം രൂ​പ ക​രാ​ർ ക​ന്പ​നി ന​ൽ​കാ​നു​ണ്ടെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു. റോ​ഡ് ത​ക​ർ​ന്ന് ക​രാ​ർ ക​ന്പ​നി​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് ടാ​ർ മി​ക്സ​ർ കൊ​ണ്ടു​വ​ന്ന് കു​ഴി അ​ട​ച്ചി​രു​ന്ന​ത്.

റോ​ഡ് പ​ണി​ക​ൾ​ക്കാ​യി ത​ന്‍റെ മൂ​ന്ന് ഹി​റ്റാ​ച്ചി ക​രാ​ർ ക​ന്പ​നി വാ​ട​ക​ക്ക് എ​ടു​ത്ത വ​ക​യി​ൽ 30 ല​ക്ഷം രൂ​പ കി​ട്ടാ​നു​ണ്ടെ​ന്നും തോ​മ​സ് പ​റ​യു​ന്നു. ക​രാ​ർ ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു വ​ർ​ഷ​ത്തെ ശ​ന്പ​ള കു​ടി​ശി​ക​യു​ണ്ട്. യ​ഥാ​സ​മ​യം പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് ക​ന്പ​നി കൃ​ത്യ​മാ​യി പ​ണം ന​ൽ​കു​ന്ന​ത്. അ​ല്ലാ​ത്ത​വ​രെ പ​ല അ​വ​ധി​ക​ൾ പ​റ​ഞ്ഞ് ബു​ദ്ധി​മു​ട്ടി​ക്കും. റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടി​ലെ കു​ന്നും മ​ല​ക​ളു​മെ​ല്ലാം ഇ​ടി​ച്ച് നി​ര​ത്തി വ​ൻ​തോ​തി​ൽ മ​ണ്ണ് വി​ൽ​പ്പ​ന ന​ട​ന്ന​പ്പോ​ഴെ​ല്ലാം അ​ധി​കൃ​ത​രും എ​ല്ലാം ക​ണ്ടും കേ​ട്ടും ക​ണ്ണ​ട​ച്ചു. ആ​റു​വ​രി പാ​ത​ക്കി​രു​വ​ശ​വും ഇ​പ്പോ​ൾ മ​ണ്‍​കു​ന്നു​ക​ൾ ഇ​ല്ലാ​താ​യി. ഇ​ത്ര​യും മ​ണ്ണും ക​ല്ലും എ​വി​ടെ പോ​യെ​ന്ന​തി​ന് ക​ണ​ക്കി​ല്ല.

തു​ര​ങ്ക പാ​ത​ക​ൾ​ക്കാ​യി ഉ​ഗ്ര സ്ഫോ​ട​ന​ത്തോ​ടെ പാ​റ​ക​ൾ പൊ​ട്ടി​ച്ച​പ്പോ​ൾ ആ​യി​ര​ക​ണ​ക്കി​ന് ലോ​ഡ് ക​രി​ങ്ക​ല്ലാ​ണ് ല​ഭി​ച്ച​ത്. കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പേ തീ​ർ​ക്കേ​ണ്ട റോ​ഡ് പ​ണി​ക​ൾ തീ​ർ​ക്കാ​തെ ക​രാ​ർ ക​ന്പ​നി പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ തു​ര​ങ്ക പാ​ത തു​റ​ക്ക​ലും ശേ​ഷി​ച്ച റോ​ഡ് പ​ണി​ക​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും. റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നാ​യി കൊ​ണ്ട് വ​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന യ​ന്ത്ര സം​വി​ധാ​ന​ങ്ങ​ളും ചു​വ​ട്ടു​പ്പാ​ട​ത്തും മ​റ്റു​മാ​യി ന​ശി​ക്കു​ക​യാ​ണ്.