മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ലെ പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​ം
Sunday, April 18, 2021 12:36 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ലെ പ്ര​വേ​ശ​ന​ത്തി​ന് വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു.
ഉ​ദ്യാ​ന​ത്തി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം. ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ദ്യാ​ന പ​രി​സ​ര​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഉ​ദ്യാ​ന​ത്തി​ലേ​യ്ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഉ​ദ്യാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ശാ​രീ​രി​ക അ​ക​ലം നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.

എ​ല്ലാ വി​നോ​ദ സ​ഞ്ചാ​രി​ക​ളും മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ക്ക​ണം. മ​ല​ന്പു​ഴ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.