പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ നാ​ളെ അ​ഗ​ളി മി​നി​സ്റ്റേ​ഷ​നി​ലേ​ക്ക് താ​മ​സം മാ​റ്റും
Sunday, April 18, 2021 12:36 AM IST
അ​ഗ​ളി : 2019 ലെ ​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട് വീ​ടും സ്ഥ​ല​വും ന​ഷ്ട​പെ​ട്ട ഇ​രു​പ​ത്തി ര​ണ്ട് കു​ടും​ബ​ങ്ങ​ൾ നാ​ളെ മു​ത​ൽ അ​ഗ​ളി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് താ​മ​സം മ​റ്റു​മെ​ന്ന് അ​ട്ട​പ്പാ​ടി പ്ര​ള​യ​ദു​രി​ത ബാ​ധി​ത വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ൽ വീ​ടും

സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി തു​ക അ​നു​വ​ദി​ക്കു​ക​യും താ​മ​സ​യോ​ഗ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യും ഒ​റ്റ​പ്പാ​ലം ആ​ർ​ഡി​ഒ സ്ഥ​ലം നേ​രി​ൽ പ​രി​ശോ​ധി​ച്ച് എ​ഐ 2155/20 ന​ന്പ​റാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യു​ണ്ടാ​യ​താ​യി ദു​രി​ത​ബാ​ധി​ത​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ അ​ട്ട​പ്പാ​ടി​ക്ക് പു​റ​ത്തു​ള്ള ഭൂ​മാ​ഫി​യ​ക​ളു​മാ​യി ഇ​ട​പെ​ട്ട് വ്യാ​ജ പ​രാ​തി​ക​ൾ ച​മ്മ​ച്ചു​ണ്ടാ​ക്കി ഉ​ണ്ടാ​ക്കി ഭൂ​മി
വാ​ങ്ങാ​ൻ ത​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​തെ മ​ന​പ്പൂ​ർ​വ്വം ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​രു​ടെ ആ​രോ​പ​ണം. വ്യാ​ജ പ​രാ​തി​ക​ൾ​ക്ക് പി​ന്നി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ പി​ൻ​ബ​ല​വും ഒ​ത്താ​ശ​യും ആ​ണെ​ന്ന പ​രാ​തി​യു​മു​ണ്ട്.

വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ച് ര​ണ്ടു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ന്നി​ട്ടും ദു​ഷ്ട​ലാ​ക്കോ​ടെ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ക്കി അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് ത​ഹ​സീ​ൽ​ദാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. കാ​ല​വ​ർ​ഷം വി​ളി​പ്പാ​ട​ക​ലെ നി​ൽ​ക്കെ ഗു​രു​ത​ര അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന സ്ഥ​ല​ത്താ​ണ് ദു​രി​ത​ബാ​ധി​ത​ർ ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്.

പ്ര​ദേ​ശം താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ജി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​ണ്.
ഈ ​അ​വ​സ്ഥ​യി​ൽ മ​റ്റ് താ​മ​സ​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് താ​മ​സം മാ​റ്റു​ന്ന​തെ​ന്ന് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അ​റി​യി​ച്ചു.