അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ പ​ണം പി​ടികൂ​ടി
Sunday, April 18, 2021 12:36 AM IST
പാ​ല​ക്കാ​ട്: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 36,50,000 രൂ​പ പാ​ല​ക്കാ​ട് റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30ന് ​പാ​ല​ക്കാ​ട് ജം​ഗ്ഷ​നി​ലെ​ത്തി​യ ചെ​ന്നൈ മം​ഗ​ലാ​പു​രം ട്രെ​യി​നി​ലെ എ​സ് 8 ക​ന്പാ​ർ​ട്ടു​മെ​ന്‍റി​ലെ യാ​ത്ര​ക്കാ​ര​ൻ തി​രൂ​ർ സ്വ​ദേ​ശി​യാ​യ പ​രീ​ക്കു​ട്ടി (69)യി​ൽ നി​ന്നാ​ണ് പ​ണം പി​ടി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞു​റി​ന്‍റെ​യും നോ​ട്ടു​ക​ളാ​ണ് ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ചെ​ന്നൈ​യി​ൽ നി​ന്നും തി​രൂ​രി​ലേ​ക്കാ​ണ് പ​രീ​ക്കു​ട്ടി പ​ണം ക​ട​ത്തി​യി​രു​ന്ന​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ സ്ഥി​ര​മാ​യി കു​ഴ​ൽ​പ്പ​ണം ക​ട​ത്തി​വ​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.

പാ​ല​ക്കാ​ട് റെ​യി​ൽ​വേ പോ​ലീ​സ് എ​സ്ഐ​മാ​രാ​യ എ.​ര​മേ​ഷ് കു​മാ​ർ, എം.​സു​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ജോ​സ് സോ​ള​മ​ൻ, എ​സ്‌​സി​പി​ഒ ഷം​സീ​ർ അ​ലി, കെ.​സ​തീ​ശ​ൻ, ഹ​രി​ദാ​സ്, കെ.​വി.​ബി​ജു, സി​പി​ഒ എം.​അ​ജീ​ഷ് ബാ​ബു, ഷെ​യ്ക് മു​സ്ത​ഫ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ട്രെ​യി​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​ണം പി​ടി​കൂ​ടി​യ​ത്.