ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ക്യാ​ന്പ്
Sunday, April 18, 2021 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ല​ന​ല്ലൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ, ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ, ബി​എ​ൽ​ഒ​മാ​ർ മു​ത​ലാ​യ ആ​ളു​ക​ൾ​ക്കു​വേ​ണ്ടി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ഏ​പ്രി​ൽ 19ന് ​കോ​ട്ടോ​പ്പാ​ടം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, ത​ച്ചനാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ളു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഏ​പ്രി​ൽ 20ന് ​മ​ണ്ണാ​ർ​ക്കാ​ട് ക​ല്ല​ടി എം​ഇ​എ​സ് കോ​ളേ​ജി​ൽ വെ​ച്ച് ന​ട​ത്തു​ന്ന ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ക്യാ​ന്പി​ൽ കു​മ​രം​പു​ത്തൂ​ർ, കാ​ര​കു​റു​ശി, തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ളു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഏ​പ്രി​ൽ 21ന് ​കാ​ഞ്ഞി​ര​പ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ത​ച്ച​ൻ​പാ​റ, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ളു​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്. പ്ര​സ്തു​ത ക്യാ​ന്പി​ൽ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ 9.30ന് ​ത​ന്നെ കൃ​ത്യ​മാ​യി എ​തി​ചേ​ര​ണ​മെ​ന്നും ക്യാ​ന്പ് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ല​ന​ല്ലൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം സൂപ്ര​ണ്ട് അ​റി​യി​ച്ചു.