വനത്തിലേയ്ക്ക് തിരിച്ചയക്കും! അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ശി​രു​വാ​ണി, ഭ​വാ​നി പു​ഴ​ക​ളി​ൽ കു​ടു​ങ്ങി​യ ക​ല​മാ​നു​ക​ളെ വ​ന​പാ​ല​ക​ർ ര​ക്ഷപ്പെ​ടു​ത്തി
Sunday, April 18, 2021 12:36 AM IST
അ​ഗ​ളി : അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കു​ക​ളോ​ടെ ശി​രു​വാ​ണി, ഭ​വാ​നി പു​ഴ​ക​ളി​ൽ അ​ക​പ്പെ​ട്ട ര​ണ്ട് ക​ല​മാ​നു​ക​ളെ വ​ന​പാ​ല​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് ശി​രു​വാ​ണി​പു​ഴ​യി​ൽ കാ​ലി​നും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ നി​ല​യി​ൽ പ​തി​ന​ഞ്ചു വ​യ​സ് പ്രാ​യം വ​രു​ന്ന കാ​ല​മാ​നി​നെ നാ​ട്ടു​കാ​ർ ക​ണ്ട​ത്.
പ​രി​സ​ര വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​മ്മ​ല ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ രാ​മ​ച​ന്ദ്ര​ൻ മൂ​ട്ടി​ൽ, ഡ​പ്യൂട്ടി റേ​ഞ്ച​ർ ജ​യേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്എ​ഫ്ഒ സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും അ​ഗ​ളി ആ​ർ​ആ​ർ​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

ക​ല​മാ​നി​നെ പു​ഴ​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ​ളി മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ല​മാ​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​യാ​ൽ ഇ​ന്ന് വ​ന​ത്തി​ലേ​ക്ക​യ​ക്കു​മെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ചെ​ന്നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ക​ണ്ണി​നും ത​ല​ക്കും പ​രി​ക്കേ​റ്റ നി​ല​യി​ൽ ചി​ണ്ട​ക്കി വ​ന​ഭാ​ഗ​ത്ത് ഭ​വാ​നി​പു​ഴ​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​റ്റൊ​രു ക​ല​മാ​നി​നെ ക​ണ്ട​ത്. വ​ന​പാ​ല​ക​രും ആ​ർ​ആ​ർ​ടി വി​ഭാ​ഗ​വും ചേ​ർ​ന്ന് മാ​നി​നെ ക​ര​ക്കെ​ത്തി​ച്ച് വെ​റ്റി​ന​റി ഡോ​ക്ട​റു​ടെ വി​ദ​ഗ്ധ സ​ഹാ​യം ല​ഭ്യ​മാ​ക്കി. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ക​ല​മാ​നെ പി​ന്നീ​ട് വ​ന​ത്തി​ൽ വി​ട്ടു.