ഇ​ടി​മി​ന്ന​ലി​ൽ ച​ള​വ​യി​ൽ വ്യാ​പ​ക നാ​ശം
Saturday, April 17, 2021 12:28 AM IST
അ​ല​ന​ല്ലൂ​ർ: വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി മി​ന്ന​ലി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ​യി​ൽ വ്യാ​പ​ക നാ​ശം. താ​ണി​ക്കു​ന്നി​ലെ അ​രി​പ്പ​ൻ വീ​ട്ടി​ലെ വ​യ​റിം​ഗ് പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു. മെ​യി​ൻ സ്വി​ച്ച്, സ്വി​ച്ച് ബോ​ർ​ഡു​ക​ൾ, ര​ണ്ടു ഫാ​നു​ക​ൾ, ടി.​വി കാ​ബി​ൾ എ​ന്നി​വ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ശ​ക്ത​മാ​യ ഇ​ടി​യാ​ണ് നാ​ശ​ന​ഷ്ടം വി​ത​ച്ച​ത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ വ​യ​റി​ങ് അ​ട​ക്ക​മു​ള്ള​വ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. 20,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. പൊ​ൻ​പാ​റ സ​ലീം, വ​ട​ക്കേ​പീ​ടി​ക മൊ​യ്തീ​ൻ കു​ട്ടി, വെ​ളു​ത്തോ​ട​ത്ത് സൈ​ദ് എ​ന്നി​വ​രു​ടെ ര​ണ്ടു വീ​തം ഫാ​നു​ക​ളും ഇ​ടി​യി​ൽ ന​ശി​ച്ചു. ച​ള​വ താ​ണി​ക്കു​ന്ന് മ​ല​യി​ടി​ഞ്ഞി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തു മൂ​ലം കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​നാ​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി.