സി​പി​എം വി​മ​ർ​ശ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി​: എ​ൻ. വേ​ണു
Saturday, April 17, 2021 12:28 AM IST
പാ​ല​ക്കാ​ട്: അ​ന്യ​ന്‍റെ ശ​ബ്ദ​ങ്ങ​ളെ മാ​ത്ര​മ​ല്ല അ​വ​ന​വ​ന്‍റെ ശ​ബ്ദ​ങ്ങ​ളെ​യും വി​മ​ർ​ശ​ന​ങ്ങളേ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി എ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്ക​ലാ​ണ് സി​പി​എം ന​യ​മെ​ന്നും വേ​ണു പ​റ​ഞ്ഞു.
വാ​ള​യാ​ർ അ​മ്മ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ക, കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഭാ​ര​തീ​യ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പ്ര​തീ​ക​മാ​യാ​ണ് വാ​ള​യാ​റി​ലെ അ​മ്മ ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​നെ​തി​ര മ​ത്സ​രി​ച്ച​ത്. കാ​ലി​ക പ്ര​സ​ക്തി​യു​ള​ള വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​ൽ സി​പി​എം പ​രാ​ജ​യ​പ്പെ​ട്ടു. പാ​ർ​ട്ടി അ​പ​ച​യ​ത്തി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യ​തി​നാ​ണ് ടി​.പി​യെ വ​ക​വ​രു​ത്തി​യ​ത്.
കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ, ഷു​ഹൈ​ബ്, മ​ൻ​സൂ​ർ എ​ന്നി​വ​രു​ടെ വ​ധ​ത്തി​നു പി​ന്നി​ലും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ എ​ന്ന​താ​ണ് കാ​ര​ണം. ബോം​ബു​ൾ​പ്പ​ടെ മാ​ര​കാ​യു​ധ​ങ്ങ​ൾ നി​ർ​മ്മി​ച്ച് എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ണ്ടാ​സം​ഘ​ങ്ങ​ളെ വ​ള​ർ​ത്തു​ക​യാ​ണ് സി​പി​എ​മ്മെ​ന്നും വേ​ണു ആ​രോ​പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം. ക​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എം​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ മ​ണ്ണാ​ർ​ക്കാ​ട്, കെ.​എ​സ്. ജ​യിം​സ്, വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, നൗ​ഫി​യ ന​സീ​ർ, സു​ൽ​ത്താ​ൻ, ജ​യ്സ​ണ്‍ , ഷി​ബു, കു​ഞ്ഞുമൊ​യ്തീ​ൻ, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ധ​ർ​ണ​യ്ക്കു മു​ന്നോ​ടി​യാ​യി പ്ര​ക​ട​ന​വും ന​ട​ത്തി.