ഓടംതോട് പള്ളിയിൽ തിരുനാൾ ആഘോഷിച്ചു
Saturday, April 17, 2021 12:28 AM IST
ഓ​ടം​തോ​ട്: സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ ദി​ന​മാ​യ 15 നു ​വൈ​കി​ട്ട് 4 മ​ണി​ക്ക് ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​നയ്ക്ക് ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ലീ​രാ​സ് പ​തി​യാ​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് വി. ​യൂ​ദാ ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ല​ദീ​ഞ്ഞും സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കു​രി​ശു പ​ള്ളി​യി​ലേ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി.
ഏ​പ്രി​ൽ 7 മു​ത​ൽ 15 വ​രെ ന​ട​ത്ത​പ്പെ​ട്ട തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ്വ​ഹി​ച്ചു. തു​ട​ർ​ന്ന് ഫാ. ​ജീ​ജോ ച​ാല​ക്ക​ൽ, ഫാ. ​ടോ​ണി അ​റ​ക്ക​ൽ, ഫാ. ​ജി​ബി​ൻ ക​ണ്ട​ത്തി​ൽ, ഫാ.സ​ന്തോ​ഷ് മു​രി​ക്ക​നാ​നി​ക്ക​ൽ, ഫാ. ​ലി​വി​ൻ ചു​ങ്ക​ത്ത്, ഫാ. ​മാ​ത്യു ഞൊ​ങ്ങി​ണി​യി​ൽ, ഫാ. ​ജെ​യിം​സ് വാ​ളി​മ​ല​യി​ൽ എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, ക​ണ്‍​വീ​ന​ർ ഷി​ജോ പു​ളി​ക്ക​ക്കു​ന്നേ​ൽ, കൈ​ക്കാ​രന്മാ​രാ​യ ആ​ന്‍റോ ക​രീ​ക്കാ​ട്ടി​ൽ, റോ​യി മ​ട​ത്തി​നാ​ൽ തു​ട​ങ്ങി​യ​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം വ​ഹി​ച്ചു. 16 നു ​രാ​വി​ലെ മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന​യോ​ടു കൂ​ടി തി​രു​നാ​ളി​ന്‍റെ സ​മാ​പ​നം കു​റി​ച്ചു.