കോ​വി​ഡ് വ്യാ​പ​നം: അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ നി​രോ​ധി​ച്ചു
Saturday, April 17, 2021 12:26 AM IST
അ​ഗ​ളി : കോ​വി​ഡ് വ്യാ​പ​നം അ​ധി​ക​രി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച​താ​യി അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു. നി​ര​വ​ധി സു​ര​ക്ഷാ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ഗ​ളി എ​എ​സ്പി പ​ഥം സിം​ഗ് നിർദേശിച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ടി​യ​ന്തി​ര യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു. കോ​വി​ഡ് സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന് മു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സ്ട്രെ​ങ്ത്തി​ൽ മൂ​ന്നി​ലൊ​ന്ന് ജീ​വ​ന​ക്കാ​ർ ഇ​ന്ന് മു​ത​ൽ പ​രി​ശോ​ധ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടും. എ​സ്ഐ, എ​എ​സ്ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടീം ​രൂ​പീ​ക​രി​ച്ചാ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ക.