കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണി​ൽ ഗ​ർ​ത്ത​ത്തിലിറങ്ങി ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Saturday, April 17, 2021 12:26 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ:​ കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നു പൈ​പ്പി​ടു​ന്നതും ടെ​ല​ഫോ​ൺ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി​ പു​ന​ർ​നി​ർ​മ്മി​ക്കാ​ത്ത​തി​നാ​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണ്‍ വാ​ഹ​ന അ​പക​ടങ്ങ​ൾ​ പ​തിവാ​കു​ന്നു. വ്യാ​ഴാ​ഴ്ച കാ​ല​ത്ത് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് ബൈ​ക്ക് തെ​ന്നി വീ​ണ് ലോ​റി​ക്ക​ടി​യി​ൽ പെ​ട്ട് ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​പ​റ്റി.
അ​ഞ്ചാം​മൈ​ൽ,കു​ന്ന​ങ്കാ​ട്ടു​പ​തി, മേ​ട്ടു​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ ആ​ർ.​കൃ​ഷ്ണ​സ്വാ​മി (60) ആ​ർ.​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. ത​ല​യി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ കൃ​ഷ്ണ​സ്വാ​മി തൃ​ശ്ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, ഇ​ട​തു​കാ​ലി​ന് പ​രി​ക്കേ​റ്റ ന​ന്ദ​കു​മാ​റി​നെ നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്, ഈ ​ആ​ഴ്ച​യി​ൽ ഇ​തോടെ ആ​റു അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭൂ​മി​ക്ക​ടി​യിലൂ​ടെ പോ​കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടു​ന്ന സ​മ​യ​ത്ത് അ​തു ന​ന്നാ​ക്കാ​നാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ ന​ന്നാ​ക്കി ക​ഴി​ഞ്ഞാ​ൽ റോ​ഡ് അ​പ​ക​ട​മി​ല്ലാ​ത്ത രീ​തി​യി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ന​ന്നാ​ക്കു​ന്ന​തി​ൽ പ​ല​യി​ട​ത്തും അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​ത് അ​പ​ക​ട​ക്ക​ണി​യാ​വു​ക​യാ​ണ്. കൂ​ടാ​തെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി ലെ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന റോ​ഡു​ക​ള​ട​ക്കം വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സ്വ​കാ​ര്യ മൊ​ബൈ​ൽ പോ​ണ്‍ ക​ന്പ​നി​ക​ളു​ടെ കേ​ബി​ൾ സ്ഥാ​പി ക്കു​ന്ന​തി​നാ​യും പ​ല​യി​ട​ത്തും റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ടൗ​ണി​ലെ​ത്തുന്ന ​ഇ​രു​ച​ക വാ​ഹ​ന പ്ര ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത്ത​രം സം​ഭ​വം കു​ടു​ത​ൽ അ​പ​ക​ട​മൊരു​ക്കു​ന്ന​ത്. റോ​ഡു വെ​ട്ടി പൊ​ളി​ക്കു​ന്പോൾ ​പു​ന​ർ​നി​ർ​മ്മാ​ണ ചി​ല​വു് പൊ​തു​മ​രാമത്തി​ൽ കെ​ട്ടി​വെ​യ്ക്കാ​റു​ണ്ട്. എ​ന്നി​ട്ടും ഉ​ചി​ത ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് നാ​ട്ടു​കാരു​ടേ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.