പ​ച്ച​ക്ക​റി ച​ന്ത തു​ട​ങ്ങാ​ൻ കെ​ട്ടി​യ ഷെ​ഡ് വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യി
Saturday, April 17, 2021 12:26 AM IST
ഒ​റ്റ​പ്പാ​ലം: കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ വ​ഴി പ​ച്ച​ക്ക​റി ച​ന്ത തു​ട​ങ്ങാ​ൻ കെ​ട്ടി​യു​ണ്ടാ​ക്കിയ ഷെ​ഡ് വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യാ​ണ് ഷെ​ഡ് നി​ർ​മ്മി​ച്ച​ത്.​ മു​ൻ​സി​പ്പ​ൽ പ്ര​ദേ​ശ​ത്തു​ള്ള വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ വ​ഴി പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കാ​നും, ഇ​വ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​നു​മാ​യി​രു​ന്നു പ​ദ്ധ​തി.​

ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന പാ​ത​ക്ക് അ​ഭി​മു​ഖ​മാ​യാ​ണ് ഇ​തി​ന്നാ​യി ഷെ​ഡ് നി​ർ​മ്മി​ച്ച​ത്.​എ​ന്നാ​ൽ പ​ച്ച​ക്ക​റി പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ​ദ്ധ​തി പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ടു.​

ഇ​തോ​ടു കൂ​ടി​യാ​ണ് പ​ച്ച​ക്ക​റി സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കാ​ൻ നി​ർ​മ്മി​ച്ച ഷെ​ഡ് നോ​ക്കു​കു​ത്തി​യാ​യി മാ​റി​യ​ത്.

ഇ​തോടു കൂ​ടി ചി​ല​ർ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​നു​ള്ള ഷെ​ഡാ​യി ഇ​തി​നെ മാ​റ്റി. സ്ത്രീക​ൾ​ക്ക് സാ​ന്പ​ത്തി​ക ഉ​ന്ന​മ​നം ല​ക്ഷ്യം വ​ച്ചാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യും, സം​ഭ​ര​ണ​വും എ​ന്ന ആ​ശ​യം ന​ഗ​ര​സ​ഭ മു​ന്പോ​ട്ടു വ​ച്ച​ത്.​ന​ല്ല പ​ച്ച​ക്ക​റി​ക​ൾ കു​റ​ഞ്ഞ വി​ല​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​ഭ​ര​ണ കേ​ന്ദ്രം വ​ഴി ന​ൽ​കാ​നും ല​ക്ഷ്യം വ​ച്ചി​രു​ന്നു.