കോ​വി​ഡ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി മോ​ട്ടോ​ർവാ​ഹ​ന വ​കു​പ്പ്
Saturday, April 17, 2021 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന സ്ഥി​തി ഉ​ണ്ടാ​ക​രു​തെ​ന്നും നി​ർ​ബ​ന്ധ​മാ​യും ശ​രി​യാം​വ​ണ്ണ​വും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന ഡ്രൈ​വ​ർ·ാ​ർ​ക്കു​മെ​ല്ലാം വ​കു​പ്പ് മേ​ധാ​വി​ക​ൾ നി​ർ​ദ്ദേ​ശം ന​ൽ​കി.
വ​ട​ക്ക​ഞ്ചേ​രി സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ഇ​ന്ന​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു.​കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ൽ​ക്ക​ര​ണ​വും കൂ​ടു​ത​ൽ ക​ടു​പ്പി​ച്ചി​ട്ടു​ള്ള​ത്.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ യു .​എം അ​നി​ൽ കു​മാ​ർ, എ ​എം വി ​ഐ·ാ​രാ​യ കെ. ​ദേ​വി​ദാ​സ​ൻ, എം.​ഡി.​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ക​വെ​ക്കാ​തെ ചി​ല റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട്.
രാ​വി​ലേ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ യാ​ത്ര​ക്കാ​രെ നി​റ​ച്ച് ബ​സു​ക​ൾ ഓ​ടു​ന്ന​ത്.​അ​തേ​സ​മ​യം,നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ബ​സ് ഓ​ടി​ച്ചാ​ൽ വ​ലി​യ ന​ഷ്ട ക​ച്ച​വ​ട​മാ​യി സ​ർ​വീ​സ് പൂ​ർ​ണ്ണ​മാ​യും നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​രു​മെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.​രാ​വി​ലേ​യും വൈ​കീ​ട്ടും യാ​ത്ര​ക്കാ​ർ ഉ​ള്ള​തു​കൊ​ണ്ടാ​ണ് കു​റ​ച്ച് ബ​സെ​ങ്കി​ലും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
അ​തും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യാ​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കി​ല്ല.​എ​ന്നാ​ൽ രോ​ഗ വ്യാ​പ​നം ത​ട​യാ​ൻ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​മെ​ന്നും വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.