പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ വ​സ്ത്ര സ്ഥാ​പ​നം അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Saturday, April 17, 2021 12:26 AM IST
പാ​ല​ക്കാ​ട്: ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ക്ടോ​റി​യ കോ​ള​ജി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​രവി​ട്ടു. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 വ​കു​പ്പ് 33, 34 (എം) ​പ്ര​കാ​രം ഇ​ന്ന​ലെ മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ന​ഗ​ര​സ​ഭ വാ​ർ​ഡ് 16 ലെ ​സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​മു​ണ്ട്.
ജ​ന​തി​ര​ക്ക് ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ 79 ജീ​വ​ന​ക്കാ​രി​ൽ 29 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഡി.​എം.​ഒ.​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ട​ച്ചി​ട​ൽ ന​ട​പ​ടി.
സ്ഥാ​പ​ന ഉ​ട​മ​ക​ളും, ജീ​വ​ന​ക്കാ​രും ഏ​പ്രി​ൽ ആ​റ് മു​ത​ൽ സ്ഥാ​പ​നം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള പൊ​തു​ജ​ന​ങ്ങ​ളും കോ​വി​ഡ് ടെ​സ്റ്റി​നു വി​ധേ​യ​രാ​കാ​നും സ്ഥാ​പ​നം അ​ണു​വി​മു​ക്ത​മാ​ക്കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.
സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മു​ൻ​പ് അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​പ​ക്ഷം ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 വ​കു​പ്പ് 51 (ബി), ​ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം, എ​പ്പി​ഡ​മി​ക് ഡി​സീ​സ് ആ​ക്ട് 1897, ഭേ​ദ​ഗ​തി 2005 എ​ന്നി​വ പ്ര​കാ​രം ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.