അ​റ​വു​ശാ​ല മാ​ലി​ന്യ​പ്ര​ശ്നം: നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Tuesday, April 13, 2021 11:16 PM IST
പാ​ല​ക്കാ​ട് : ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തു​പ്പ​ള്ളി​ത്തെ​രു​വി​ലെ അ​റ​വു​ശാ​ല​യി​ൽ നി​ന്നും ഒ​ഴു​കി വ​രു​ന്ന ര​ക്ത​വും മ​റ്റും ക​ല​ർ​ന്ന മ​ലി​ന​ജ​ല​വും അ​തി​ന്‍റെ ദു​ർ​ഗ​ന്ധ​വും മൂ​ലം അ​റ​വു​ശാ​ല​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യാ​യ ഹി​റാ ന​ഗ​റി​ലെ പ്രാ​യ​മു​ള്ള​വ​രും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കി​ഫ്ബി​ക്ക് അ​റ​വു​ശാ​ല​യു​ടെ ന​വീ​ക​ര​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു​വെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​തു​വ​രെ​യാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഒ​ന്നും ത​ന്നെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ഈ ​ദു​രി​ത​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​സു​ലൈ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ ചെ​യ​ർ​മാ​നാ​യി ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.