മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു
Tuesday, April 13, 2021 11:16 PM IST
കൊ​ല്ല​ങ്കോ​ട് : ക​ന​ത്ത മ​ഴ​യി​ൽ മ​രം റോ​ഡി​ലേ​ക്ക് വീ​ണ് പ​യ​ലൂ​ർ വി​ത്ത​ന​ശ്ശേ​രി പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​ണ് വ​ള്ളു​വ​ക്കു​ണ്ടി​ലാ​ണ് മ​രം പൊ​ട്ടി വീ​ണ​ത്.
യാ​ത്ര​ക്കാ​രു​മാ​യി ഓ​ട്ടോ ക​ട​ന്നു സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ലാ​ണ് മ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം റോ​ഡി​ൽ വീ​ണ​ത്. എ​എ​സ്ടി​ഒ ടി.​സി മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​വ​ന​ക്കാ​രാ​യ കൃ​ഷ്ണ​ൻ, സ​ജീ​വ് സ്ഥ​ല​ത്തെ വീ​ണു കി​ട​ന്ന മ​രം ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ഹെ​ൽ​പ് ഡെ​സ്ക്

പാലക്കാട്: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് , ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒൗ​വ​ർ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​സ്എ​സ്എ​ൽസി, പ്ല​സ്ടു പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി മു​ഴു​വ​ൻ സ​മ​യ ഹെ​ൽ​പ് ഡെ​സ്ക് സേ​വ​നം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​രീ​ക്ഷാ സം​ബ​ന്ധ​മാ​യ സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​നാ​വ​ശ്യ പ​രീ​ക്ഷാ​പ്പേ​ടി​യും മാ​ന​സി​ക​സ​മ്മ​ർ​ദ്ദ​വും ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പൊ​തു പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ 9656005776, 9744492636, 7356207048, 9645647045 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.