മാ​ന്പ​ഴ​ക്കാ​ലം​ പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ടനം ന​ട​ത്തി
Tuesday, April 13, 2021 11:13 PM IST
നെന്മാ​റ : മു​ത​ല​മ​ട​യി​ലെ ചെ​റു​കി​ട മാ​ങ്ങാ ക​ർ​ഷ​ക​രി​ൽ നി​ന്നും മാ​ന്പ​ഴം ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി കൃ​ഷി​വ​കു​പ്പും നെന്മാറ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ർ​ണിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ന്പ​ഴ​ക്കാ​ലം​ പ​ദ്ധ​തി​യു​ടെ ആ​ദ്യ വി​ത​ര​ണോ​ദ്ഘാട​നം കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ​ണി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​രാ​ജ​ൻ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​ഗോ​പി, അ​സ്ലാം, എം.​വി​വേ​ഷ്, അ​നി​ത കൃ​ഷ്ണ​മൂ​ർ​ത്തി, സ​ത്യ​ൻ പാ​റ​ക്ക​ൽ, ര​വി.​കെ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​ന​മാ​ണ് മാ​ന്പ​ഴ​ക്കാ​ലം​ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന​ക​ത്താ​ണ് ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ലാ കൃ​ഷി വ​കു​പ്പും നെന്മാറ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കാ​ര്യാ​ല​യ​വും സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന്. മു​ത​ല​മ​ട​യി​ലെ വ്യ​ത്യ​സ്ത മാ​ന്പ​ഴ രു​ചി​ക​ൾ ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ൾ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കു​ക എ​ന്ന​തു കൂ​ടി ഇ​തി​ന്‍റെ ല​ക്ഷ്യ​മാ​ണ്. അ​ൽ​ഫോ​ണ്‍​സ, ബം​ഗ​നാ​പ്പി​ള്ളി, സി​ന്ധൂ​രം, ന​ട​ശാ​ല, ഹി​മാ​പ​സ​ന്ത്, പി​യൂ​ർ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ഇ​നം മാ​ങ്ങ​ക​ളും നാ​ട​ൻ മാ​ങ്ങ​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 25 ട​ണ്‍ മാ​ങ്ങ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ഇ​പ്പോ​ൾ 2 ട​ണ്‍ മാ​ങ്ങ​യു​ടെ ഓ​ർ​ഡ​റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ങ്ങാ ക​ർ​ഷ​ക​ർ​ക്ക് ഉ​ണ​ർ​വ് ന​ൽ​കു​ന്ന​താ​ണെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് കെ.​ബാ​ബു എം​എ​ൽ​എ പ​റ​ഞ്ഞു.