ഡാ​മി​ന​ക​ത്തെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തണം: ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം
Tuesday, April 13, 2021 11:13 PM IST
പാ​ല​ക്കാ​ട് : സി​നി​മ ഷൂ​ട്ടിം​ഗി​ന്‍റെ അ​വ​ശ്യാ​ർ​ത്ഥം മ​ല​ന്പു​ഴ ഡാ​മി​ന​ക​ത്ത് ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം ഡാ​മി​ലെ ജ​ലം മ​ലി​ന​മാ​കാ​നും അ​ത് കൃ​ഷി​യെ​യും കു​ടി​വെ​ള്ള​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം ജി​ല്ലാ ഭ​ര​ണ സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​പ​യോ​ഗി​ച്ച ശേ​ഷം പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ ഡാ​മി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു പു​റ​മേ നി​ർ​മ്മാ​ണ പ്ര​വ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന നി​ര​വ​ധി പേ​ർ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തും ഡാ​മി​ന​ക​ത്താ​ണ്.
ഡാ​മി​ന​ക​ത്ത് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന ഡി​ഫ​ൻ​സ് ഓ​ഫ് ഇ​ന്ത്യ റൂ​ൾ​സി​ന്‍റെ ലം​ഘ​നം ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ന്നു​ണ്ട്. എ​ട്ടോ​ളം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ​യും ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ത്തെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഡാ​മി​ന​ക​ത്തു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഉ​ട​ന​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, കെ.​രാ​മ​കൃ​ഷ്ണ​ൻ, വി.​സി ക​ണ്ണ​ൻ, എം.​ജി. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.