അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ന​വ​ജാ​ത ശി​ശു മ​രി​ച്ചു
Tuesday, April 13, 2021 10:26 PM IST
അ​ഗ​ളി:​ അ​ട്ട​പ്പ​ാടി​യി​ൽ വീ​ണ്ടും ആ​ദി​വാ​സി ന​വ​ജാ​ത ശി​ശു മ​രിച്ചു.​ പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​ന്ത​വ​ട്ടി ഉൗ​രി​ലെ ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു ദി​വ​സം പ്രായമായ ആ​ണ്‍​കു​ഞ്ഞാ​ണ് ഇ​ന്ന​ലെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.​ സി​സേ​റി​യ​നി​ലൂ​ടെ പുറ​ത്തെ​ടു​ത്ത കു​ഞ്ഞി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ ഇ​ന്ന​ലെ കു​ഞ്ഞി​ന് മു​ല​യൂ​ട്ടി​യ ശേ​ഷം ച​ല​നം നി​ല​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.​ മ​ര​ണ​ക​ര​ണം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കൂ.​ മൃ​തദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ക​ഴി​ഞ്ഞ മാ​ർ​ച്ച് 12ന് ​പു​തൂ​ർ കു​റു​ക്ക​ത്തി​ക്ക​ല്ല് ഉൗ​രി​ലെ മൂ​ന്നു മാ​സം പ്രാ​യ​മാ​യ ശി​ശു മ​രി​ച്ചി​രു​ന്നു.