ജി​ല്ല​യി​ൽ ഇ​തു​വ​രെ 3,39,786 പേ​ർ കോവിഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Monday, April 12, 2021 11:00 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​തു​വ​രെ 3,39,786 പേ​ർ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ജ​നു​വ​രി 16 മു​ത​ൽ കോ​വാ​ക്സി​നും കോ​വി​ഷീ​ൽ​ഡു​മാ​ണ്‍ ന​ൽ​കി​വ​രു​ന്ന​ത്.
ജി​ല്ല​യി​ലെ ആ​കെ ജ​ന​സം​ഖ്യ 28,09,934 ആ​ണ്‍. ഇ​തി​ൽ 12.1 ശ​ത​മാ​നം പേ​രാ​ണ്‍ നി​ല​വി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ, 45,59 വ​യ​സ്, അ​റു​പ​തും അ​തി​നു മു​ക​ളി​ലു​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ്‍ നി​ല​വി​ൽ വാ​ക്സി​ൻ ന​ൽ​കി വ​രു​ന്ന​ത്.
7547 പേ​ർ സ്വീ​ക​രി​ച്ച​ത്
കോ​വാ​ക്സി​ൻ
ജി​ല്ല​യി​ൽ ആ​കെ 7547 പേ​രാ​ണ്‍ കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​ന്നാം ഡോ​സ് മാ​ത്രം സ്വീ​ക​രി​ച്ച​ത് 4052 പേ​രും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച​ത് 3,495 പേ​രു​മാ​ണ്‍.
3,32,239 പേ​ർ സ്വീ​ക​രി​ച്ച​ത്
കോ​വി​ഷീ​ൽ​ഡ്
ജി​ല്ല​യി​ലാ​കെ 3,32,239 പേ​ർ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​ന്നാം ഡോ​സ് മാ​ത്രം സ്വീ​ക​രി​ച്ച​ത് 2,98,311 പേ​രും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച​ത് 33,928 പേ​രു​മാ​ണ്‍.
53,163 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്‍ ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ 31,342 പേ​ർ ഒ​ന്നാം ഡോ​സും 21,821 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു.
കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രി​ൽ 51,412 പേ​ർ ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ 42,622 പേ​ർ ഒ​ന്നാം ഡോ​സും 8790 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു.
45 മു​ത​ൽ 59 വ​യ​സു വ​രെ​യു​ള്ള 53,967 പേ​രാ​ണ്‍ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഇ​ത് 53,300 പേ​ർ ഒ​ന്നാം ഡോ​സും 667 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു.
അ​റു​പ​തും അ​തി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള 1,73,697 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 1,71,047 പേ​ർ ഒ​ന്നാം ഡോ​സും 2650 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു.