കൊ​ടു​ചൂ​ടി​നു കു​ളി​ർ​മ​യാ​യി പ​ട്ട​ഞ്ചേ​രി പെ​രു​മാ​ട്ടി​യി​ൽ മ​ഴ
Monday, April 12, 2021 11:00 PM IST
വ​ണ്ടി​ത്താ​വ​ളം: വേ​ന​ൽ ശ​ക്ത​മാ​യ​തോടെ ​അ​സ​ഹ​നീ​യ കൊ​ടും​ചൂ​ടി​ൽ നാ​ട്ടു​കാർ ക്കു കു​ളി​ർ​മ​യാ​യി പ​ട്ട​ഞ്ചേ​രി​പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ വേ​ന​ൽ​മ​ഴ​യെ​ത്തി .കാ​ല​ത്തു പ​തി​നൊ ന്നു ​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രേയും ​അ​മി​ത ചു​ടു​കാ​ര​ണം വാ​ഹ​ന​സ ഞ്ചാ​രം പോ​ലും കു​റ​ച്ചി​രു​ന്നു .
ഈ ​സ​മ​യ​ക്ത​ള്ള യാ​ത്ര​ക്കാ​രും ബ​സ്‌​സു​ക​ളിൽ​പ്പോ​ലും യാ​ത്ര കു​റ​വാ​യി​രു​ന്നു. ഇ​ന്ന​ലെ പ​ക​ൽ ര​ണ്ട​ര​യ് മ​ഴ തു​ട​ങ്ങിയ ​ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. ഈ ​സ​മയ​ത്ത് ശ​ക്ത​മാ​യ കാ​റ്റു വീ​ശി​യെ​ങ്കി​ലും എ​വി​ടേ​യും പ​റ​യ​ത്ത​ക്ക അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.
വേ​ന​ൽ ക​ന​ത്ത​തോ​ടെ വ​ര​ണ്ടു​തു​ട​ങ്ങി​യ കി​ണ​റു​ക​ൾ ,കു​ള​ങ്ങ​ൾ .കൊ​ക്ക​ർ​ണ്ണ​കളിലും ഇ​ന്ന​ലെ ല​ഭി​ച്ച മ​ഴ​യി​ൽ ജ​ല​നി​രപ്പു് ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​ൻ കാ​ല​ങ്ങ​ളി​ൽ വി​ഷു വി​നു മു​ൻ​പാ​യി മു​ന്നോ നാ​ലോ ത​വ​ണ കി​ഴ​ക്ക​ൻ മ​ഴ ല​ഭി​ക്കാ​റു​ണ്ടാ​യി​രു ന്നു.​എ​ന്നാ​ൽ വി​ഷ് ഒ​രു ദി​വ​സം ബാ​ക്കിനി​ൽ​ക്കെ​യാ​ണ് നേ​രി​യ ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ പെ​യ്തി​രി​ക്കു​ന്ന​ത്.​ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ സം​ഭ​ര​ണ വൈ​കി​യ​തിനാ​ൽ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ചാ​ക്കി​ൽ നി​റ ച്ചു​വെ​ച്ചി​രു​ന്ന നെ​ല്ല് മ​ഴ ന​ന​ത്ത​ത് ക​ർഷ​ക​ർ​ക്ക് വി​ന​യാ​യി.
ഇ​നി നെ​ല്ല് ഉ​ണ​ക്കി വേ​ണം ചാ​ക്കി​ൽ നി​റ​ച്ച് വെ​യ്ക്കേ​ണ്ട​ത് .ഇ​തി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ണ്ടും കൂ​ലി ന​ൽ​ക​ണ​മെ​ന്ന​ത് ക​ർ​ഷ​ക​രെ വ​ല​ച്ചി​രി​ക്കു​ക​യാ​ണ്.