കാ​ഫ് ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, April 12, 2021 11:00 PM IST
പാ​ല​ക്കാ​ട് : കാ​ഫ് ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം പു​തു​പ്പ​രി​യാ​രം സ്വാ​ഗ​ത് ഹാ​ളി​ൽ ന​ട​ത്തി. പാ​ല​ക്കാ​ട്ടെ ക​ലാ​കാ​രന്മാരാ​യ ജാ​ഫ​ർ, അ​ന​ന്ദു, ജീ​വ​ൻ, ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ സം​ഗീ​ത​പ​രി​പാ​ടി​യോ​ടു​കൂ​ടി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് നീ​ന വാ​ര്യ​രു​ടെ അ​ഷ്ട​പ​ദി ഗാ​നാ​ലാ​പ​ന പ്രാ​ർ​ത്ഥ​ന ന​ട​ന്നു. കാ​ഫ് ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ്വ​ഹി​ച്ചു.
കാ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും പാ​ല​ക്കാ​ട് ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ പ്ര​കാ​ശ് ഉ​ള്ള്യേ​രി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷാ​ജു ശ്രീ​ധ​ർ, സെ​ക്ര​ട്ട​റി ശ്രീ​ല ന​ല്ലേ​ട​ത്ത്, ജി​ല്ലാ പി​ആ​ർ​ഒ ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, പ​ദ്മ​ശ്രീ രാ​മ​ച​ന്ദ്ര​പു​ല​വ​ർ, രാ​ഗ​ര​ത്നം മ​ണ്ണൂ​ർ രാ​ജ​കു​മാ​ര​നു​ണ്ണി, സ​ദ​നം ഹ​രി​കു​മാ​ർ, ബി.​ജ​യ​രാ​ജ് (റോ​ട്ട​റി മു​ൻ ഗ​വ​ർ​ണ​ർ), രാ​ജേ​ഷ് ഹെ​ബ്ബാ​ർ, ചാ​ന്ദി​നി എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു. പ​ദ്മ​ശ്രീ രാ​മ​ച​ന്ദ്ര പു​ല​വ​ർ, രാ​ഗ​ര​ത്നം മ​ണ്ണൂ​ർ രാ​ജ​കു​മാ​ര​നു​ണ്ണി, സ​ദ​നം ഹ​രി​കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം സീ​ത വാ​രി​യ​ർ, കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് നാ​ഥന്മാർ ന​ഷ്ടപ്പെ​ട്ട ന​ല് ക​ലാ​കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​വും വ​സ്ത്ര​വി​ത​ര​ണ​വും ന​ട​ത്തി.
പ്രാ​യം കൊ​ണ്ടും സീ​നി​യോ​റി​റ്റി കൊ​ണ്ടും ജീ​വി​ച്ചി​രി​ക്കു​ന്ന ഒ​രു ക​ലാ​കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യ​വും ആ​ദ​ര​വും ന​ൽ​കി. വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്തു​പേ​ർ​ക്ക് സ്പെ​ഷ്യ​ൽ മെ​ന്പ​ർ​ഷി​പ്പും നാ​ൽ​പ്പ​തോ​ളം ഹോ​ണ​റേ​റി മെ​ന്പ​ർ​ഷി​പ്പും ന​ൽ​കി. നെന്മാ​റ ബ്ര​ദേ​ഴ്സ്, നെന്മാറ ക​ണ്ണ​നും നെന്മാ​റ ആ​ന​ന്ദും ഒ​രു​ക്കി​യ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.