പൊലിമ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ഭ​ക്ഷ്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ം ഉ​ദ്ഘാ​ട​നം ചെയ്തു
Monday, April 12, 2021 10:57 PM IST
പാ​ല​ക്കാ​ട്: പീ​പ്പി​ൾസ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ആ​രം​ഭി​ച്ച പൊ​ലി​മ ഫാർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ധോ​ണി സ്റ്റാ​ർ​ട്ട് കാ​ന്പ​സി​ൽ ആ​രം​ഭി​ക്കു​ന്ന ഭ​ക്ഷ്യ​സം​സ്ക്ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് നി​ർ​വ​ഹി​ച്ചു.

ക​ർ​ഷ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ നേ​രി​ടു​ന്ന​തി​നും അ​തി​ജീ​വി​ക്കു​ന്ന​തിനും ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന് ബിഷപ് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ കാ​ർ​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് വി​ൽ​ക്കു​ന്ന​തി​നും മ​റ്റു ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നും സാ​ധി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ക​ന്പ​നി പു​റ​ത്തി​റ​ക്കി.

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ്ര​കാ​ശ​ന​ക​ർ​മ്മം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് വി​പ​ണ​നം ചെ​യ്യു​വാ​നു​ള്ള നൂ​ത​ന സാ​ധ്യ​ത ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അദ്ദേഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു കൊ​ണ്ട് അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ൻ ക​ർ​ഷ​ക ക്ഷേ​മ​ത്തി​നാ​യു​ള്ള പി​എ​സ്എ​സ്പി​യു​ടെ​യും പൊ​ലി​മ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ​യും എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നാ​ടു​മു​ഴു​വ​ൻ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു.

ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളാ​യ തേ​ങ്ങ, ച​ക്ക, മാ​ങ്ങ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ മു​ത​ലാ​യ​വ വ്യ​ത്യ​സ്ത രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ക​ന്പ​നി സ്റ്റാ​ർ​ട്ട് കാന്പ​സി​ൽ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ല്പ്പ​ന്ന​ങ്ങ​ൾ ക​ന്പ​നി​യി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. തി​രി​ച്ചു കൊ​ണ്ടു പോ​കു​ന്ന​തി​നും പാ​യ്ക്ക് ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. ക​ർ​ഷ​ക​രി​ൽ നി​ന്ന് ച​ക്ക ചു​ള​യാ​ക്കി സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ക​ന്പ​നി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

നാ​ളി​കേ​ര​വും പ​ച്ച​ക്ക​റി​ക​ളും ക​ർ​ഷ​ക​ർ​ക്ക് ക​ന്പ​നി​യി​ൽ എ​ത്തി​ച്ചു ഉ​ണ​ക്കി കൊ​ണ്ടു പോ​കാ​വു​ന്ന​താ​ണ്. ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ​വി​ധ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സം​സ്ക​രി​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ്പ​ന്ന​ങ്ങ​ൾ ആ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ക​ന്പ​നി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. 1000 ക​ർ​ഷ​ക​രെ ഓ​ഹ​രി ഉ​ട​മ​ക​ൾ ആ​ക്കി അ​വ​രു​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കാ​ർ​ഷി​ക ഉ​ല്പ്പ​ന്ന​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നും മൂ​ല്യ വ​ർ​ധ​ന​വി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ സു​സ്ഥി​ര വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ക​ന്പ​നി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വ്യ​ക്തി​ഗ​ത ക​ർ​ഷ​ക​ർ​ക്കൊ​പ്പം ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കും ക​ന്പ​നി​യി​ൽ ഓ​ഹ​രി ഉ​ട​മ​ക​ൾ ആ​യി ഉ​ല്പ്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​ത്തി​ലും മൂ​ല്യ​വ​ർ​ധ​ന​വി​ലും വി​പ​ണ​ന ശൃം​ഖ​ല​യി​ലും പ്രോ​ത്സാ​ഹ​നം ന​ൽ​കാ​വു​ന്ന​താ​ണ്.

പൊ​ലി​മ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി, മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ അ​ഡ്വ. കെ.​ടി.​തോ​മ​സ് കി​ഴ​ക്കേ​ക്ക​ര, സ്വ​പ്ന ജെ​യിം​സ് പു​ളി​ക്ക​താ​ഴെ, പാ​ല​ക്കാ​ട് രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ​ള്ളി, എ​കെ​സി​സി രൂ​പ​താ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് അ​റ​ക്ക​ൽ, ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.