ബസുകൾ ഞാ​യ​റാ​ഴ്ചകളിൽ ട്രിപ്പു മുടക്കുന്നു
Monday, April 12, 2021 12:15 AM IST
ചി​റ്റൂ​ർ: ഞാ​യ​റാ​ഴ്ച്ച ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ വ​രു​മാ​ന​ക്കു​റ​വി​ന്‍റെ പേ​രി​ൽ സ​ർ​വ്വീ​സ് നി​ർ​ത്തു​ന്ന​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​വ​ണ​മെ​ന്ന​താ​ണ് പൊ​തു​ജ​ന ആ​വ​ശ്യം.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച അ​വ​ധി​യാ​ണെ​ങ്കി​ലും ജി​ല്ലാ, താ​ലു​ക്ക് ആ​സ്ഥാ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലെ​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ യാ​ത്ര ഒ​ഴി​വാ​ക്കു​ക​യാ​ണ്.

ഒ​ഴി​വു ദി​ന​ത്തി​ൽ ബ​സ് ഓ​ടി​ച്ചാ​ൽ ചി​ല​വി​നു​ള്ള​തു പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ വാ​ദം. കോ​വി​ഡ് എ​ത്തി​യ​തി​നു ശേ​ഷം ബ​സു​ക​ൾ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഓ​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക്ലീ​ന​ർ ത​സ്തി​ക പാ​ടെ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ബ​സു​ട​മ​യ്ക്ക് അ​ധി​ക ചി​ല​വു താ​ങ്ങാ​ത്ത​തു​കൊ​ണ്ട് ഈ ​ത​സ്തി​ക ഇ​ല്ലാ​താ​വു​ക​യാ​ണു​ണ്ടാ​യ​ത്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ബ​സ് സ​ർ​വ്വീ​സ് നി​ർ​ത്തി​യ​പ്പോ​ൾ ക്ലീ​ന​ർ​മാ​ർ ഉ​പ​ജി​വ​ന​ത്തി​നു വേ​ണ്ടി മ​റ്റു മേ​ഖ​ല​ക​ളി​ൽ പോ​വു​ക​യും ചെ​യ്തു.

ഇ​നി ബ​സു​ട​മ​ക​ൾ തി​രി​ച്ചു വി​ളി​ച്ചാ​ലും കി​ളി എ​ന്ന ഓ​മ​ന​പേ​രി​ൽ ഒ​രു അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​യെ കി​ട്ടു​ക​യു​മി​ല്ല.

ഞാ​യ​റാ​ഴ്ച്ച ദി​വ​സ​ങ്ങ​ളി​ൽ അ​സു​ഖം ബാ​ധി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ തേ​ടി​പ്പോ​വ​ണ്ട​താ​യി വ​രു​ന്നു. ഇ​തി​നു ഭീ​മ​മാ​യ ചി​ല​വു​കാ​ര​ണം അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ പോ​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

താ​ലൂ​ക്കി​ൽ മി​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും പ​തി​ന​ഞ്ചും അ​തി​ൽ കൂ​ടു​ത​ലും സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഈ ​ബ​സു​ക​ൾ ഞാ​യ​റാ​ഴ്ച​ളി​ലും മ​റ്റു ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും ഒ​രോ ട്രി​പ്പു​വീ​തം സ​ർ​വീ​സ് ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.