തോ​മാ​സ്ലീ​ഹാ​യേ​പോ​ലെ വി​ശ്വാ​സ​ത്തി​ൽ ധൈ​ര്യ​വും ധീ​ര​ത​യും വേ​ണം: മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ
Monday, April 12, 2021 12:15 AM IST
മ​ല​ന്പു​ഴ: തോ​മാ​സ്ലീ​ഹാ​യേ​പ്പോ​ലെ വി​ശ്വാ​സ​ത്തി​ൽ ധൈ​ര്യ​വും ധീ​ര​ത​യു​ള്ള​വ​രു​മാ​യി​രി​ക്ക​ണം ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​മെ​ന്നും യേ​ശു​വി​നെ കു​രി​ശി​ലേ​റ്റി കൊ​ന്ന​പ്പോ​ൾ മ​റ്റു ശി​ഷ്യന്മാ​ർ വാ​തി​ല​ട​ച്ച് മു​റി​യി​ലി​രു​ന്ന​പ്പോ​ൾ സ​ധൈ​ര്യം പു​റ​ത്തി​റങ്ങി ​ന​ട​ന്ന​വ​നാ​ണ് തോ​മ​സ്ലീ​ഹ​യെ​ന്നും പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ ഉദ്ബോധിപ്പിച്ചു.
മ​ല​ന്പു​ഴ സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലെ ദി​വ്യ​ബ​ലി മ​ധ്യേ​യു​ള്ള വ​ച​ന സ​ന്ദേ​ശ​ം നല്കുകയായിരുന്നു ബിഷപ്.
ദേ​വാ​ല​യ​ത്തി​ൽ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കു​ന്പോ​ൾ കാ​ണി​ക​ളാ​വാ​തെ വി​ശ്വാ​സം അ​നു​ഭ​വി​ച്ച​റി​യ​ണം. ഉ​ദ്ദ്തി​ത​നാ​യ യേ​ശു​വി​ന്‍റെ പു​റ​ത്ത് തൊ​ട്ടു നോ​ക്കി തോ​മാ​സ്ലീ​ഹ സ്വ​യം തൊ​ട്ട​റി​ഞ്ഞ പോ​ലെ യേ​ശു​വി​ന്‍റെ പീ​ഢാ​നു​ഭ​വ​ങ്ങ​ളോ​ട് നാം ​ചേ​ർ​ന്നു നി​ൽ​ക്ക​ണം. അ​വി​ശ്വാ​സി​ക​ളാ​വാ​തെ എ​പ്പോ​ഴും വി​ശ്വാ​സി​ക​ളാ​വ​ണം. കാ​ണാ​തെ വി​ശ്വ​സി​ക്കാ​നു​ള്ള കൃ​പ എ​ല്ലാ​വ​ർ​ക്കും ദൈ​വം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പി​താ​വ് ഓ​ർ​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലെ​ത്തി​യ പി​താ​വി​നെ വി​കാ​രി ഫാ.​ജോ​ണ്‍ ജോ​സ​ഫ് ആ​ളൂ​ർ, കൈ​കാ​രന്മാ​രാ​യ ജോ​യ് പ​ട്ടാ​ശ്ശേ​രി, ത​ങ്ക​ച്ച​ൻ സേ​വ്യ​ർ അ​ക്കാ​ശ്ശേ​രി എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ളോ​ടൊ​പ്പം പ്ര​ദക്ഷ​ിണ​മാ​യി പ​ള്ളി​യി​ലെ​ത്തി​യാ​ണ് ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച​ത്. നെ​ഹ​മി​യ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡൊ​മി​നി​ക്ക് ഈ​പ്പ​ൻ പ​റ​ന്പി​ൽ, ഫാ.​എ​ൽ​വി​സ് എം​സി​ബി​എ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബ്ബാ​ന സ്വീ​ക​ര​ണ​ത്തി​നും സ്ഥൈ​ര്യ​ലേ​പ​ന ശു​ശ്രൂ​ക്ഷ​ക്കും പി​താ​വ് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ട​വ​ക ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​കാ​ഴ്ച്ച ന​ട​ത്തി​യാ​ണ് പി​താ​വ് മ​ട​ങ്ങി​യ​ത്.