ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ത​ട​യ​ണ​യി​ൽ വെള്ളത്തിനു നിറവ്യത്യാസം
Monday, April 12, 2021 12:15 AM IST
ചി​റ്റൂ​ർ : കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പു​ഴ​പ്പാ​ലം പ​ന്പ്ഹൗ​സ് ത​ട​യ​ണ​യി​ലെ ജ​ലം പൂ​ർ​ണ്ണ​മാ​യും കു​ള​വാ​ഴ​ക​ളും പാ​ഴ്ചെ​ചെ​ടി​ക​ളും മൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി കു​ള​വാ​ഴ​ക​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ ജ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഗു​ണ​ഭോ​ക്കാ​ൾ.
ത​ട​യ​ണ ജ​ല​ത്തി​ന് ഇ​രു​ണ്ട ക​റു​പ്പി​ൽ നി​റ​വ്യ​ത്യാ​സ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ടു ജ​ല​ത്തി​ൽ പ​തി​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം മ​ലി​ന​മാ​വു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.
കൂ​ടാ​തെ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മീ​നു​ക​ൾ​ക്കും ദോ​ഷ​മാ​വു​മെ​ന്ന​തും ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്. ത​ട​യ​ണ​യി​ൽ വേ​ന​ൽ കാ​ല​ത്തേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ലം നി​ല​വി​ലു​ണ്ട്. പു​ഴ​പ്പാ​ല​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ ത​ട​യ​ണ ഷ​ട്ട​ർ ഭാ​ഗ​ത്തെ ജ​ലം ക​റു​ത്ത ലാ​യി​നി പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ​മ​യോ​ചി​ത​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്താ​തി​നാ​ൽ ജ​ലം ദു​ർ​ഗ​ന്ധ​മ​യമാ​വു​ക​യും പ​ന്പിം​ഗ് നി​ർ​ത്തി​വെ​ക്കേ​ണ്ട​താ​യ സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി.
കൂ​ടാ​തെ കു​ള​വാ​ഴ മു​ടി​യ​തി​നാ​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വ​ൻ തോ​തി​ൽ വ​ള​ർ​ത്തു മീ​നു​ക​ൾ ച​ത്തു പൊ​ങ്ങി​യ സം​ഭ​വ​വും ഉ​ണ്ടാ​യി.
സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ജ​ലസേ​ച​ന വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി കെ​ട്ടി നി​ല്ക്കു​ന്ന ജ​ലം പു​ഴ​യി​ലൊ​ഴി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പി​ന്നി​ട് കു​ന്ദം​കാ​ട്ടു പ​തി​യി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഇ​റ​ക്കി​യാ​ണ് കു​ടി​വെ​ള്ള ത​ട​യ​ണ നി​റ​ച്ച​ത്. ഇ​ത് മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ടു ദി​വ​സം കു​ടി​വെ​ള്ള ത​ട​സ​വും ഉ​ണ്ടാ​യി.
പു​ഴ​പ്പാ​ലം ത​ട​യ​ണ​യി​ൽ നി​ന്നാ​ണ് ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളാ​യ പു​തു​ന​ഗ​രം, പെ​രു​വെ​ന്പ്, കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​വു​ന്ന​ത്.
വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ വീ​ടു​ക​ളി​ലെ പൊ​തു കി​ണ​റു​ക​ളി​ലും കു​ളം, കൊ​ക്ക​ർ​ണ്ണി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ​മാ​ണ് കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ദേ​ഹ​ശു​ദ്ധി​ക്കു​മു​ള്ള ഏ​ക ആ​ശ്ര​യ​മാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ത​ട​യ​ണ​യി​ലെ കു​ടി​വെ​ള്ള സം​ര​ക്ഷ​ണ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​ക്കു​ടെ ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.